ഐക്യരാഷ്ട്ര സഭ നേരംപോക്കു ക്ലബ്ബെന്നു ഡൊണാൾഡ് ട്രംപ്

വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും ഇസ്രായേൽ നടപടികളെ വിമർശിച്ചുകൊണ്ട് യുഎൻ പ്രമേയം പാസാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭ നേരംപോക്കു ക്ലബ്ബെന്നു ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭ നേരംപോക്ക് ക്ലബ്ബെന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎന്നിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും എന്നാൽ ഇപ്പോളത് ആളുകൾക്ക് ഒത്തുകൂടാനും നേരംപോക്ക് പറയാനുമുള്ള വേദി മാത്രമായിക്കഴിഞ്ഞു. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും ഇസ്രായേൽ നടപടികളെ വിമർശിച്ചുകൊണ്ട് യുഎൻ പ്രമേയം പാസാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയത്.

പ്രമേയം വീറ്റോ ചെയ്യണമെന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒബാമ വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുകയാണു ചെയ്തത്.