ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമിക്കുന്ന ഓട്ടോറിക്ഷകളുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍

നഗരത്തില്‍ ഏതാനും നാളുകളായി യൂബര്‍, ഒല ടാക്‌സികളുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ അടിപിടിയുണ്ടാക്കുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് നിയമ ലംഘനം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കു കടിഞ്ഞാണിടാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചിരുന്നു. പരിശോധനക്കിടെ ഓണ്‍ലൈന്‍ ടാക്‌സികളെ തടഞ്ഞ 38 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമിക്കുന്ന ഓട്ടോറിക്ഷകളുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളും ഓട്ടോറിക്ഷക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടുന്നു. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ അക്രമം നടത്തുന്നവരുടെ ലെസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഓട്ടോറിക്ഷക്കാര്‍ അടക്കമുള്ളവരില്‍ നിന്നു ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നഗരത്തില്‍ ഏതാനും നാളുകളായി യൂബര്‍, ഒല ടാക്‌സികളുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ അടിപിടിയുണ്ടാക്കുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് നിയമ ലംഘനം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കു കടിഞ്ഞാണിടാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചിരുന്നു. പരിശോധനക്കിടെ ഓണ്‍ലൈന്‍ ടാക്‌സികളെ തടഞ്ഞ 38 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നാണ് ഓണ്‍ലൈന്‍ ടാക്‌സിക്കാരെ തടഞ്ഞ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് നപടിയെടുത്തത്. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു 37 പേരെയും നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തിയത് യാത്രക്കാരെ വലച്ചു.

തുടര്‍ന്ന് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി ഓട്ടോ തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം കസ്റ്റഡിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍മാരെ വിട്ടയക്കുകയായിരുന്നു. ഇതോടെ, സംഘര്‍ഷത്തിനും അയവുവന്നു. അതേസമയം, ഇത്തരമൊരു ധാരണ തൊഴിലാളികളുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓണ്‍ലൈന്‍ ടാക്‌സികളെ തടഞ്ഞാല്‍ ഇനിയും നടപടിയെടുക്കുമെന്നുമാണ് പിന്നീട് പോലീസ് അറിയിച്ചത്.

Read More >>