ലൈംഗിക അപമാനം; യൂബര്‍ ഡ്രൈവര്‍ പിടിയില്‍

കാറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നിടെ യുവതിയെ ഡ്രൈവിംഗ് സീറ്റിലെ കണ്ണാടിയിലൂടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാണ് പരാതി.

ലൈംഗിക അപമാനം; യൂബര്‍ ഡ്രൈവര്‍ പിടിയില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് യൂബര്‍ ടാക്‌സിയില്‍ സഞ്ചരിച്ച യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വാഴക്കാല ചെട്ടിമൂല കാവനാട് ഫൈസലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചിറ്റേത്തുകര വ്യവസായ മേഖല ഭാഗത്ത് നിന്ന് ജോലിസ്ഥലത്തേക്ക് യൂബര്‍ ടാക്‌സിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നിടെ യുവതിയെ ഡ്രൈവിംഗ് സീറ്റിലെ കണ്ണാടിയിലൂടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാണ് പരാതി. ഇന്‍ഫോ പാര്‍ക്കിന്റെ ഗേറ്റിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ സഹായം തേടി.

സിഐ പികെ രാധാമണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Read More >>