ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേരേ കൊച്ചിയില്‍ ഓട്ടോഡ്രൈവര്‍മാരുടെ കൈയേറ്റ ശ്രമം

റെയില്‍വേ സ്റ്റേഷനു പുറത്തേക്കു വാഹനമെത്തിയപ്പോഴായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ കൈയേറ്റശ്രമം നടന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വാഹനത്തില്‍ പോകാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്റ്റേഷനു പുറത്തുള്ള ടാക്‌സിയില്‍തന്നെ പോകണമെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേരേ കൊച്ചിയില്‍ ഓട്ടോഡ്രൈവര്‍മാരുടെ കൈയേറ്റ ശ്രമം

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേര്‍ക്ക് കൊച്ചിയില്‍ കൈയേറ്റശ്രമം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍വച്ച് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരാണ് ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. യാത്രക്കാരിയേയും ഡ്രൈവറേയും ഒരു മണിക്കൂറോളം ഇവര്‍ തടഞ്ഞുവച്ചു.

യൂബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ക്കും ഇതിലെ യാത്രക്കാരിയായ വിദ്യ എന്ന യുവതിക്കുമാണ് ഈ ദുരനുഭവം നേരിട്ടത്. യൂബര്‍ ടാക്‌സി വിദ്യ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നു. അതിന്‍പ്രകാരം റെയില്‍വേ സ്റ്റേഷനു പുറത്തേക്കു വാഹനമെത്തിയപ്പോഴായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ കൈയേറ്റശ്രമം നടന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വാഹനത്തില്‍ പോകാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്റ്റേഷനു പുറത്തുള്ള ടാക്‌സിയില്‍തന്നെ പോകണമെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.


അങ്ങനെ പോകാന്‍ തന്റെ കൈയില്‍ പണമില്ലെന്നും പക്കല്‍ ലഗേജുകള്‍ ധാരാളമുണ്ടന്നും യുവതി ഓട്ടോ ഡ്രൈവര്‍മാരോടു പറഞ്ഞു. എന്നാല്‍ ഇവര്‍ വിട്ടുവീഴ്ചയ്ക്കു തയറായില്ല. ഡ്രൈവര്‍മാര്‍ കൈയേറ്റത്തിനു ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യ തന്റെ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതുകണ്ടു യുവതിക്കുനേര്‍ക്ക് ഡ്രൈവര്‍മാര്‍ ഭീഷണി മുഴക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ ഫോണില്‍നിന്നു മായ്ച്ചുകളഞ്ഞശേഷം മാത്രമേ പോകാന്‍ അനുവദിക്കൂ എന്ന് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു. ഈ സമയം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യ സൂചിപ്പിച്ചു.

ഒരു മണിക്കൂറോളം യുവതിയേയും യൂബര്‍ ഡ്രൈവറേയും ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ചിരുന്നു. അയതിനുശേഷമാണ് പോലീസ് പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ യൂബര്‍ ഒഴിവാക്കി മറ്റൊരു ടാ്കസിയില്‍ പോകണമെന്ന നിലപാടാണ് എടുത്തതെന്നും വിദ്യ പറഞ്ഞു.

https://www.youtube.com/watch?v=okqxNEVYu7E