അധികാരമേറ്റാലുടന്‍ ഒറ്റ ചൈന നയത്തില്‍ മാറ്റം വരുത്തുമെന്ന് ട്രംപ്; അമേരിക്കയും ചൈനയും തുറന്ന പോരിലേക്ക്?

തങ്ങളുടെ വിഘടിതപ്രദേശമായാണ് ചൈന തയ്‌വാനെ കാണുന്നത്. 1979ല്‍ ഈ നയം യുഎസ് ഒറ്റ ചൈന നയം എന്ന പേരില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു ഈ നയമാണ് അധികാരത്തിലേറിയതിനു പിന്നാലെ ട്രംപ് ഭേദഗതി ചെയ്യുമെന്നു വെളിപ്പെടുത്തിയത്.

അധികാരമേറ്റാലുടന്‍ ഒറ്റ ചൈന നയത്തില്‍ മാറ്റം വരുത്തുമെന്ന് ട്രംപ്; അമേരിക്കയും ചൈനയും തുറന്ന പോരിലേക്ക്?

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ തായ്‌വാന്‍ വിഷയത്തില്‍ 'ഒറ്റ ചൈന നയ'ത്തില്‍ മാറ്റം വരുത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. ഈ നയവുമായി മുന്നോട്ടു പോകുന്നതില്‍ അമേരിക്കയ്ക്കു പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ്താവിച്ചു.

തങ്ങളുടെ വിഘടിതപ്രദേശമായാണ് ചൈന തയ്‌വാനെ കാണുന്നത്. 1979ല്‍ ഈ നയം യുഎസ് ഒറ്റ ചൈന നയം എന്ന പേരില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു ഈ നയമാണ് അധികാരത്തിലേറിയതിനു പിന്നാലെ ട്രംപ് ഭേദഗതി ചെയ്യുമെന്നു വെളിപ്പെടുത്തിയത്.

ചൈനയുമായി വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തില്‍ നിലവില്‍ ഇടപാടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു നയത്തെ അംഗീകരിക്കേണ്ടതുള്ളൂ. നിലവില്‍ അങ്ങനെയൊരു സാഹചര്യം ഇല്ല. താന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ നയത്തില്‍ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്- ട്രംപ് വ്യക്തമാക്കി.

റഷ്യന്‍ ഹാക്കര്‍മാരുടെ സഹായം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയെന്ന ആരോപണവും ട്രംപ് തള്ളി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി മറക്കാനുള്ള ഡെമോക്രാറ്റുകളുടെ മുടന്തന്‍ ന്യായമാണിതെന്നാണ് ട്രംപ് ഇതിനെക്കുറിച്ചു പറഞ്ഞത്.

Read More >>