ആര്‍എസ്എസ്, സിപിഐഎം, പിന്നേയും ആര്‍എസ്എസ്; പദ്മകുമാറിന്റെ നിലപാടുമാറ്റങ്ങള്‍ക്കു ട്രോളുകള്‍ ഏറ്റുവാങ്ങി കെ സുരേന്ദ്രന്‍

ഈ സമയം പദ്മകുമാര്‍ ചിട്ടിക്കമ്പനി തട്ടിപ്പില്‍ ഉള്‍പ്പെട്ട വ്യക്തയാണെന്നു കാട്ടി നവംബര്‍ 28ന് ഫേസ്ബുക്കിലിട്ട സുരേന്ദ്രന്റെ പോസ്റ്റിനുതാഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു. ഈ പോസ്റ്റ് എപ്പോഴാണ് പിന്‍വലിക്കുകയെന്നും പലരും കമന്റിലൂടെ ചോദിച്ചിട്ടുണ്ട്....

ആര്‍എസ്എസ്, സിപിഐഎം, പിന്നേയും ആര്‍എസ്എസ്; പദ്മകുമാറിന്റെ നിലപാടുമാറ്റങ്ങള്‍ക്കു ട്രോളുകള്‍ ഏറ്റുവാങ്ങി കെ സുരേന്ദ്രന്‍

നോട്ടുനിരോധനത്തിന്റെ പേരില്‍ ആര്‍എസ്എസ് വിട്ടു സിപിഐഎമ്മിലെത്തിയ ജി പദ്മകുമാര്‍ കഴിഞ്ഞ ദിവസം വീണ്ടും ആര്‍എസ്എസിലെത്തിയതിനു പിറകേ ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ സോഷ്യല്‍മീഡിയ. പദ്മകുമാര്‍ സിപിഐമ്മില്‍ ചേരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഫേസ്ബുക്കില്‍ കെസുരേന്ദ്രനിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

'പദ്മകുമാര്‍ കറന്‍സി വിഷയത്തില്‍ തന്നെയാണ് സിപിഐമ്മില്‍ ചേര്‍ന്നതെന്നും, പക്ഷേ അതു ചിട്ടിക്കമ്പനിയിലെ കറന്‍സിയാണെന്നുമുള്ള' സുരേന്ദ്രന്റെ പോസ്റ്റില്‍ പരിഹാസ കമന്റുകള്‍ നിറയുകയാണ്. ചിട്ടിക്കമ്പനിയില്‍ നടന്ന തട്ടിപ്പിന്റെ പേരില്‍ പദ്മകമാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയതാണെന്നും അതിനു ശേഷമാണ് അദ്ദേഹം സിപിഐഎമ്മിലേക്കു പോയതെന്നും കാട്ടി തിരുവനന്തപുരത്തെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. അതിനുപിറകേയാണ് കെ സുരേന്ദ്രന്‍ ഇക്കാര്യത്തെപ്പറ്റി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെടി ജയകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് പദ്മകുമാര്‍ നാടകീയമായി സംഘപരിവാറിലേക്കു മടങ്ങിയെത്തിയത്. തെറ്റുകള്‍ ഏറ്റുപറഞ്ഞു മടങ്ങിയെത്തിയ പദ്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷും ഒ രാജഗോപാല്‍ എംപിയും ചേര്‍ന്നാണു സ്വീകരിച്ചത്. ഐഎസ്ഐ ഭീകരര്‍ക്കിടയില്‍പ്പെട്ട ദേശീയ വാദിയുടെ അനുഭവമായിരുന്നു തനിക്ക് സിപിഎമ്മില്‍ ഉണ്ടായത്. ഭാരതത്തിലെ ഏക പ്രതീക്ഷയുള്ള പ്രസ്ഥാനം ആര്‍എസ്എസ് ആണെന്ന കാര്യത്തില്‍ ഒരിക്കലും സംശയമുണ്ടായിരുന്നില്ലെന്നും പദ്മകുമാര്‍ പ്രസ്താവന നടത്തിയിരുന്നു.

ഈ സമയം പദ്മകുമാര്‍ ചിട്ടിക്കമ്പനി തട്ടിപ്പില്‍ ഉള്‍പ്പെട്ട വ്യക്തയാണെന്നു കാട്ടി നവംബര്‍ 28ന് ഫേസ്ബുക്കിലിട്ട സുരേന്ദ്രന്റെ പോസ്റ്റിനുതാഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു. ഈ പോസ്റ്റ് എപ്പോഴാണ് പിന്‍വലിക്കുകയെന്നും പലരും കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. സിപിഐഎമ്മില്‍പോയി തിരിച്ചു വന്നതിനു പിന്നാലെ പദ്മകുമാറിന്റെ പേരിലുള്ള അഴിമതി ഇല്ലാതായ മായാജാലത്തെപ്പറ്റിയും പലരും ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട 'ചാണക സംഘി' പ്രസ്താവനയും വന്‍ വിവാദമായിരുന്നു.

Read More >>