ശബരിമലയിലെ സ്ത്രീപ്രവേശനം; നിയമത്തിന്റെ മുന്നില്‍ തൃപ്തി ദേശായി തൃപ്തയാകണമെന്നു മന്ത്രി ജി സുധാകരന്‍

വിലക്കു ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കുമെന്ന വനിതാ അവകാശ പ്രവർത്തക തൃപ്തി ദേശായിക്കെതിരെ മന്ത്രി ജി സുധാകരൻ. അതിവിപ്ലവവാദവും തീവ്രവാദവും യാഥാസ്ഥിതികവാദികളെ സഹായിക്കും. എടുത്തു ചാടി ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ സ്ത്രീപ്രവേശനം; നിയമത്തിന്റെ മുന്നില്‍ തൃപ്തി ദേശായി തൃപ്തയാകണമെന്നു മന്ത്രി ജി സുധാകരന്‍

കൊച്ചി: വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് പറഞ്ഞ വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി സംയമനം പാലിക്കണമെന്ന മന്ത്രി ജി സുധാകരന്‍. നിയമത്തിന്റെ മുമ്പില്‍ തൃപ്തി തൃപ്തയാകണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

അതിവിപ്ലവവാദവും തീവ്രവാദവും യാഥാസ്ഥിതികവാദികളെ സഹായിക്കും. എടുത്ത് ചാടി ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്. ആര്‍എസ്എസ് പോലും അതിന് അനുകൂലമാണെന്നും ജി സുധാകരന്‍ പറഞ്ഞു.


വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്നും ജനുവരിയില്‍ കേരളത്തിലെത്തുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഇതെതുടര്‍ന്ന് തൃപ്തിയ്‌ക്കെതിരെ അയ്യപ്പധര്‍മ്മസേനയും വിവിധ ഹൈന്ദവസംഘടനകളും രംഗത്തെത്തിയിരുന്നു.

അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രത്യേക വസ്ത്രം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുമെന്നും തസ്ലീമ വ്യക്തമാക്കി. വ്യവസ്ഥാപിത മതങ്ങളും സമുദായിക സംഘടനകളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുള്ളവരാണ്. മതാതീതവും മതേതരവുമായിരിക്കണം ഭരണസംവിധാനങ്ങളും നീതിന്യായവ്യവസ്ഥയുമെന്നും തിരുവനന്തപുരത്ത് പുസ്തക പ്രകാശനചടങ്ങില്‍ തസ്ലീമ നസ്‌റിന്‍ പറഞ്ഞു.

Read More >>