അധ്യാപകൻ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചുവെന്ന് പരാതി; ആദിവാസി വിദ്യാർത്ഥിക്ക് സസ്പെൻഷൻ

ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചുവെന്നു പരാതി നൽകിയ ആദിവാസി വിദ്യാർത്ഥി വൈശാഖ് ഡിഎസിനെയാണ് കോളേജ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

അധ്യാപകൻ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചുവെന്ന് പരാതി; ആദിവാസി വിദ്യാർത്ഥിക്ക് സസ്പെൻഷൻ

കൊച്ചി: അധ്യാപകനെതിരെ പരാതി നൽകിയ എറണാകുളം ലോ കോളേജ് വിദ്യാർത്ഥിക്ക് സസ്പെൻഷൻ. ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചുവെന്നു പരാതി നൽകിയ ആദിവാസി വിദ്യാർത്ഥി വൈശാഖ് ഡിഎസിനെയാണ് കോളേജ് സസ്പെന്റ് ചെയ്തിരിക്കുന്നത്. കോളേജിലെ പരിപാടിക്കിടെ അസഭ്യവർഷം നടത്തിയെന്ന കാരണം പറഞ്ഞാണ് സസ്പെൻഷൻ. എന്നാൽ കോളേജിന്റെ വാദം വൈശാഖ് നിഷേധിച്ചു.[caption id="attachment_68737" align="aligncenter" width="584"] സസ്പെൻഷൻ ഓർഡർ[/caption]


കോളേജിൽ സംഘടിപ്പിച്ച നയം ഫെസ്റ്റിനിടയിൽ വിദ്യാർത്ഥികളെ വിമർശിച്ച് സംസാരിച്ച ആധ്യാപകനോട് അക്കാര്യത്തെപ്പറ്റി ചോദിച്ച  വൈശാഖിനെ ജാതിപ്പേര് വിളിച്ച് അതിക്ഷേപിച്ചുവെന്നാണ് പരാതി.

താൻ എസ്സിഎസ്ടി അല്ലേ? എന്റെയും സർക്കാരിന്റെയും ഔദാര്യത്താലല്ലേ താൻ ജീവിക്കുന്നതെന്ന് അധ്യാപകൻ ഗിരിശങ്കരൻ ചോദിച്ചുവെന്നും വൈശാഖ് പറയുന്നു. സിറ്റി പോലീസ് കമ്മിഷ്ണർക്ക് വൈശാഖ് പരാതി നൽകി.[caption id="attachment_68739" align="alignnone" width="780"] വൈശാഖിന്റെ പരാതി[/caption]

Read More >>