ട്രഷറികളിൽ അവശേഷിക്കുന്നത് 12 കോടി രൂപ മാത്രം; ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും മുടങ്ങും

പെൻഷനും ശമ്പളവും വാങ്ങാൻ ട്രഷറിയിയിൽ ഇന്നു കൂടതൽ പേർ എത്താനാണ് സാധ്യത. ഇന്നലെ പണം കിട്ടാതെ തിരികെ പോയവരും ഇന്നെത്തും. ഇത് പ്രതിസന്ധി രൂക്ഷമാക്കും

ട്രഷറികളിൽ അവശേഷിക്കുന്നത് 12 കോടി രൂപ മാത്രം; ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും മുടങ്ങും

ശമ്പളവും പെന്‍ഷനും നല്‍കാന്‍ സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി മാത്രം. ആകെ 300 കോടിയാണ് ആവശ്യമെന്നിരിക്കെയാണ് തുച്ഛമായ തുക മാത്രം ബാക്കിയുള്ളത്. ഇതോടെ ട്രഷറികളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റിസര്‍വ് ബാങ്ക് അടിയന്തരമായി പണം എത്തിച്ചില്ലെങ്കില്‍ പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍.

ആദ്യ ദിനം ശമ്പളവും പെൻഷനും നൽകാൻ 167 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും 111 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടൊപ്പം, 12 ട്രഷറികളില്‍ ഇതുവരെ പണമൊന്നും എത്തിയിട്ടുമില്ല.


പെൻഷനും ശമ്പളവും വാങ്ങാൻ ഇന്നു ട്രഷറിയിയിൽ കൂടതൽ പേർ എത്താനാണ് സാധ്യത. ഇന്നലെ പണം കിട്ടാതെ തിരികെ പോയവരും ഇന്നെത്തും.

നാലര ലക്ഷം പേരാണ് പെൻഷൻ വാങ്ങാനുള്ളത്. ഇതിൽ വെറും 59,000 പേര്‍ മാത്രമാണ് ഇതുവരെ തുക കൈപ്പറ്റിയത്. ഇവരൊക്കെ പെൻഷൻ ഇനത്തിൽ ചെറിയ തുക കൈപ്പറ്റുന്നവരാണ്. വലിയ തുക പെൻഷനായി വാങ്ങുന്നവർ ട്രഷറികളിൽ എത്തുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

സംസ്ഥാനത്തെ പെൻഷൻ വിതരണത്തിൽ കടുത്ത പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ വ്യക്തമാക്കിയിരുന്നു.

നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ശമ്പള ദിനമായ ഇന്നലെ ട്രഷറിക്കു മുന്നിൽ നീണ്ട ക്യൂ കാണാമായിരുന്നു. രാവിലെ നാലു മണിക്കു തന്നെ പലരും ക്യൂ നിൽക്കാനായി എത്തിയിരുന്നു.

Read More >>