ശമ്പളത്തിനും പെന്‍ഷനും ആവശ്യമുള്ളത് 300 കോടി; സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി മാത്രം

ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കേണ്ട ആദ്യദിവസമായ ഇന്ന് 167 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും 111 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടൊപ്പം, 12 ട്രഷറികളില്‍ ഇതുവരെ പണമൊന്നും എത്തിയിട്ടുമില്ല. നാളെ ബാക്കിയുള്ളവര്‍ പണം വാങ്ങാന്‍ വരുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ട്രഷറി അധികൃതര്‍.

ശമ്പളത്തിനും പെന്‍ഷനും ആവശ്യമുള്ളത് 300 കോടി; സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി മാത്രം

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി മാത്രം. ആകെ 300 കോടിയാണ് ആവശ്യമെന്നിരിക്കെയാണ് തുച്ഛമായ തുക മാത്രം ബാക്കിയുള്ളത്. ഇതോടെ ട്രഷറികളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റിസര്‍വ് ബാങ്ക് അടിയന്തരമായി പണം എത്തിച്ചില്ലെങ്കില്‍ പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കേണ്ട ആദ്യദിവസമായ ഇന്ന് 167 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും 111 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടൊപ്പം, 12 ട്രഷറികളില്‍ ഇതുവരെ പണമൊന്നും എത്തിയിട്ടുമില്ല. നാളെ ബാക്കിയുള്ളവര്‍ പണം വാങ്ങാന്‍ വരുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ട്രഷറി അധികൃതര്‍. 4.35 ലക്ഷം പെന്‍ഷന്‍ ഉള്ളിടത്ത് വെറും 59,000 പേര്‍ മാത്രമാണ് ഇതുവരെ തുക കൈപ്പറ്റിയത്. ഇവരൊക്കെയും ചെറിയ തുക ഉള്ളവരാണ്. ഇതിനാല്‍തന്നെ വരുംദിവസങ്ങളില്‍ കൂടുതല്‍ പെന്‍ഷന്‍ തുക ഉള്ളവര്‍ ട്രഷറികളില്‍ എത്തുന്നതോടെ പ്രതിസന്ധി ഗുരുതരമാവും.

Read More >>