സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നതു പുണ്യ നദിയെ അശുദ്ധമാക്കുമെന്നു പ്രയാർ ഗോപാലകൃഷ്ണന്‍

വൃതശുദ്ധിയോടെയാണ് അയ്യപ്പന്‍മാര്‍ ശബരിമലയില്‍ എത്തുന്നത്. ഇവരുടെ കൂടെ എത്തുന്ന സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പമ്പയുടെ പരിശുദ്ധി നശിപ്പിക്കുെമന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നതു പുണ്യ നദിയെ അശുദ്ധമാക്കുമെന്നു പ്രയാർ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ കൂടെ എത്തുന്ന സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് പുണ്യനദിയെ അശുദ്ധമാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇത് തടയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വൃതശുദ്ധിയോടെയാണ് അയ്യപ്പന്‍മാര്‍ ശബരിമലയില്‍ എത്തുന്നത്. ഇവരുടെ കൂടെ എത്തുന്ന സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പമ്പയുടെ പരിശുദ്ധി നശിപ്പിക്കുെമന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

41 ദിവസത്തെ വൃതശുദ്ധിയോടെ മാത്രമേ സന്നിധാനത്തു പ്രവേശിക്കാന്‍ പാടുള്ളൂ. ശബരിമല യാത്ര പിക്‌നികിനു പോകുന്നതു പോലെ ആകരുതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Story by
Read More >>