റിലയന്‍സ് ജിയോ പ്രാരംഭ ഓഫര്‍ തുടരുന്നത് നിലവിലെ നിയമത്തിന് എതിരെന്ന് ട്രായി

ഇത്തരത്തില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ച ഉള്ള 90 ദിവസത്തെ ഓഫര്‍ കാലാവധി ഡിസംബര്‍ 3ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈ പ്ലാന്‍ വീണ്ടും 2017 മാര്‍ച്ച്‌ വരെ തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണം എന്ന് ട്രായി ആവശ്യപ്പെടുന്നു.

റിലയന്‍സ് ജിയോ പ്രാരംഭ ഓഫര്‍ തുടരുന്നത് നിലവിലെ നിയമത്തിന് എതിരെന്ന് ട്രായി

റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്‍റെ കാരണം തേടി ട്രായി (ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ).

നിലവിലുള്ള മാനദന്ധങ്ങളെ മറികടന്നു ഇപ്പോള്‍ ഓഫര്‍ തുടരുന്നതിന്‍റെ കാരണമാണ് ട്രായി റിലയന്‍സിനോട് തേടുന്നത്. പ്രൊമോഷണല്‍ ഓഫറുകള്‍ 90 ദിവസം മാത്രം തുടരാനാണ് നിലവില്‍ അനുവാദം ഉള്ളത്.

ഇത്തരത്തില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ച ഉള്ള 90 ദിവസത്തെ ഓഫര്‍ കാലാവധി ഡിസംബര്‍ 3ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈ പ്ലാന്‍ വീണ്ടും 2017 മാര്‍ച്ച്‌ വരെ തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണം എന്ന് ട്രായി ആവശ്യപ്പെടുന്നു.ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ്‌/ കോളിംഗ് ഓഫറാണ് റിലയന്‍സ് ജിയോ 2016 സെപ്റ്റംബര്‍ 5 മുതല്‍ നല്‍കി വരുന്നത്. 90 ദിവസം അടുത്തപ്പോഴേക്കും ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ റിലയന്‍സ് മൂന്ന്‍ മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതിനെയാണ് ട്രായി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

നിലവില്‍ 63 മില്ല്യന്‍ മൊബൈല്‍ കണക്ഷനുകള്‍ റിലയന്‍സ് ജിയോയ്ക്കുണ്ട്. പ്രൊമോഷണല്‍ സ്കീമില്‍ അനുവദിച്ച ഈ ആനുകൂല്യങ്ങള്‍ തുടരുന്നതില്‍ ട്രായി സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.
ഒപ്പം, മാര്‍ച്ച്‌ 31 വരെ പ്രതീക്ഷിക്കുന്ന പുതിയ കണക്ഷനുകളുടെ ഏകദേശം എണ്ണവും അറിയിക്കാന്‍ ട്രായി ജിയയോട് നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ പ്രാരംഭ ഓഫര്‍ പ്ലാന്‍ അല്ല തങ്ങള്‍ തുടരുന്നതെന്നാണ് റിലയന്‍സ് ജിയോ സ്വീകരിക്കുന്ന നിലപാട്. പ്ലാനുകള്‍ വ്യത്യാസമുണ്ട്. ഡിസംബര്‍ 3 ന് മുന്‍പായി ഒരു ദിവസം 4GB സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 1GBയായി നിജപ്പെടുത്തിയിട്ടുണ്ട്. 4GB യുടെ ആനുകൂല്യം അവസാനിക്കുമ്പോള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള അവസരം നേരത്തെ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സൌജന്യ ഡേറ്റായ്ക്കു പുറമേ റീചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.
അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് റിലയന്‍സ് ജിയോയ്ക്ക് ട്രായി നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

എയര്‍ടെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ട്രായിയുടെ ഈ കാരണം കാണിക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Story by
Read More >>