പാലക്കയം തട്ടിൽ ദേവസ്വം ഭൂമി ടൂറിസം വകുപ്പ് കയ്യേറി; അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവ്

'മലബാറിലെ മീശപ്പുലിമല' എന്ന് പോലും സഞ്ചാരികൾ വിളിക്കുന്ന പാലക്കയം തട്ട് സമീപകാലത്താണ് ഏറെ ശ്രദ്ധേയമായത്. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ സ്ഥലത്ത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും മറ്റുമായി കെട്ടിടം നിർമിച്ചിരുന്നു. ഭൂമി ഉൾപ്പെടുന്ന നടുവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ അനുമതി തേടിയിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പാലക്കയം തട്ടിൽ ദേവസ്വം ഭൂമി ടൂറിസം വകുപ്പ് കയ്യേറി; അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവ്

കണ്ണൂർ: ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ ദേവസ്വം ഭൂമി ടൂറിസം വകുപ്പ് കയ്യേറിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവ്. ടൂറിസം ഡയറക്ടർ, ജില്ലാ ടൂറിസം സെക്രട്ടറി, കരാറുകാരൻ എന്നിവരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനാണ് കോടതി ഉത്തരവ്.

വെള്ളാട്, നടുവിൽ വില്ലേജുകളിലായി 22.347 ഏക്കര്‍ സ്ഥലം ചിറക്കൽ കോവിലകത്ത് നിന്നും വെള്ളാട് - നടുവിൽ ദേവസ്വത്തിന് പതിച്ചുകിട്ടിയിരുന്നു. പാലക്കയം തട്ട് ഉൾപ്പെടെയുള്ള പ്രദേശം പതിച്ചു നൽകിയ ഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് കാട്ടി നേരത്തെ ദേവസ്വം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. രണ്ടു മാസത്തിനകം കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി ദേവസ്വത്തിന് വിട്ടുനൽകണമെന്ന് ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടത്തിൽ നിന്നും നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് ദേവസ്വം ചെയർമാൻ തോനക്കട ബാലകൃഷ്ണൻ വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Read More >>