ഗവർണറുടെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാത്രി ചെന്നൈയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും എത്തിയേക്കും

ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ചെന്നൈയിൽ തമിഴ്നാട് ഗവർണറുടെ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിനൊപ്പമായിരിക്കും ഗവർണറുടെ പ്രഖ്യാപനം.

ഗവർണറുടെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാത്രി ചെന്നൈയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും എത്തിയേക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിനൊപ്പം തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റു ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ചെന്നൈയിൽ സുപ്രധാനമായ പ്രഖ്യാപനം നടത്തിയേക്കും. ഗവർണറുടെ ഓഫീസിൽ നിന്നുള്ള ' സോഴ്സ്' ആണ് ഇക്കാര്യം നാരദാന്യൂസിനോട് വെളിപ്പെടുത്തിയത്. എന്നാൽ എന്തുകാര്യമാണ് പ്രഖ്യാപിക്കുന്നതെന്ന കാര്യത്തിൽ നാരദാന്യൂസ് ഊഹത്തിന് മുതിരുന്നില്ല.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് രാജ്‌നാഥ്‌ സിംഗ് ഗവർണറുമായി സംസാരിച്ചിരുന്നു. ഗവർണർ വിദ്യാസാഗർ റാവുവിനോട് ചെന്നൈയിൽ തന്നെ തുടരാനാണ് കേന്ദ്ര നിർദ്ദേശം.  കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വൈകിട്ടോടെ ചെന്നൈയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യനില വഷളായതോടെ തമിഴ്നാട്ടിലും അതിർത്തി സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിട്ടു നൽകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.

Read More >>