പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം

500 രൂപയുടെ സമയപരിധി നീട്ടിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതു വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും വെദ്യുതി ബില്ലടയ്ക്കാനുള്ള കൗണ്ടറുകളിലുമാണ് ഈ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്രം നല്‍കിയിരുന്നത്. എന്നാല്‍ നാളെമുതല്‍ എല്ലായിടങ്ങളിലും പുതിയ നോട്ടുകള്‍ തന്നെ നല്‍കണം.

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അവസരം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. നാളെ മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രമേ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനാവൂ. നേരത്തെ പഴയ 1000 രൂപ നോട്ടുകളും അവശ്യസേവനങ്ങള്‍ക്കു ഉപയോഗിക്കാമായിരുന്നെങ്കിലും നവംബര്‍ 24ഓടെ ഈ ഇളവ് പിന്‍വലിക്കുകയും 500 രൂപയുടേതു മാത്രം നിലനിര്‍ത്തുകയുമായിരുന്നു.

അതേസമയം, 500 രൂപയുടെ സമയപരിധി നീട്ടിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതു വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും വെദ്യുതി ബില്ലടയ്ക്കാനുള്ള കൗണ്ടറുകളിലുമാണ് ഈ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്രം നല്‍കിയിരുന്നത്. എന്നാല്‍ നാളെമുതല്‍ എല്ലായിടങ്ങളിലും പുതിയ നോട്ടുകള്‍ തന്നെ നല്‍കണം.


പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റുകള്‍ക്കും 500 രൂപാ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് പിന്‍വലിച്ചിരുന്നു.

നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ മൂല്യമേറിയ നോട്ടുകളായ 500ഉം 1000ഉം പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിറക്കിയത്. എന്നാല്‍ 72 മണിക്കൂര്‍ വരെ ഈ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്കാനുള്ള ഇളവ് ആദ്യം നല്‍കിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ സമയപരിധി മൂന്നുതവണയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഈമാസം 31 വരെയാണ് ബാങ്കില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസരം.

Read More >>