ഇത്തവണ ശമ്പളം കൊടുക്കാൻ പണമുണ്ട്; നോട്ടുണ്ടാകുമോയെന്നറിയില്ല; തോമസ് ഐസക്

മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവ് ചുരുക്കുന്നതിനുള്ള പ്രവണത സർക്കാർ ഉദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍.

ഇത്തവണ ശമ്പളം കൊടുക്കാൻ പണമുണ്ട്; നോട്ടുണ്ടാകുമോയെന്നറിയില്ല; തോമസ് ഐസക്

നോട്ടു നിരോധനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞെങ്കിലും ഇത്തവണ ശമ്പളം കൊടുക്കാൻ പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതാണവസ്ഥ. നോട്ടുണ്ടാവുമോ എന്ന് ഇപ്പോഴും ഉറപ്പു പറയാനാവില്ല. പ്രധാനമന്ത്രി ഉറപ്പു പറഞ്ഞ 50 ദിവസം ആവാറായിട്ടും നോട്ടിന്റെ ക്ഷാമം തീർന്നിട്ടില്ല.

തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഒക്ടോബർ 8 മുതല്‍ നവംബർ 7 വരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സർക്കാർ ചെലവും നവംബർ 8 മുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്. ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സർക്കാർ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചു. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500-600 കോടി രൂപ ശമ്പള-പെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്.

മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവ് ചുരുക്കുന്നതിനുള്ള പ്രവണത സർക്കാർ ഉദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. നോട്ടില്ലാത്തത് വികസനപ്രവർത്തനങ്ങളെ പുറകോട്ടു വലിച്ചിട്ടുണ്ട്. ഐസക് പറയുന്നു.

Read More >>