മോഡി ഭക്തിമൂത്ത് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവതി തയ്യാര്‍

നോട്ട് നിരോധനത്തെ പിന്തുണയ്ക്കാത്തതിന് ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത് രശ്മി ജെയ്നാണ്

മോഡി ഭക്തിമൂത്ത് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവതി തയ്യാര്‍

നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ചിരുന്നവരില്‍ പലരും അദ്ദേഹത്തിനെതിരായപ്പോള്‍ മോഡിക്ക് വേണ്ടി സ്വന്തം ഭര്‍ത്താവിനെത്തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഒരു യുവതി. ഡല്‍ഹി സ്വദേശിയായ രശ്മി ജയ്‌നാണ് മോഡി ഭക്തി മൂത്ത് ഈ കടുംകൈക്കൊരുങ്ങുന്നത്. ദി ലാലാന്തോപ്പ് എന്ന വെബ്‌സൈറ്റില്‍ വന്ന വീഡിയോയിലാണ് മോഡിവിരുദ്ധനായ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇവര്‍ പറയുന്നത്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തരുതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.


ബാങ്കുകളുടെ ഉത്തരവാദിത്വമാണ് നോട്ടുവിതരണം. മോഡിക്ക് എല്ലാവരുടേയും കൈയില്‍ നേരിട്ട് പണമെത്തിക്കാനാകുമോയെന്നും ഇവര്‍ ചോദിക്കുന്നു. ''മോഡിയല്ലാതെ രാജ്യത്തിന് വേണ്ടി ഇത്രയധികം ത്യാഗം സഹിച്ച മറ്റാരാണുള്ളത്? ഞാനദ്ദേഹത്തിന്റെ ആരാധികയാണ്. ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്'' യുവതി പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ താന്‍ പ്രണയിക്കുന്നതായും ഉടന്‍ വിവാഹം കഴിക്കുമെന്നും അവകാശപ്പെട്ട് അലഹാബാദ് സ്വദേശിനി രംഗത്തുവന്നത്