ഇതാ ഒരു നല്ല സമരിയക്കാരന്‍; യുവതിയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കവേ 24കാരന്‍ വെടിയേറ്റ് മരിച്ചു

മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ എപ്പോഴും സഹായഹസ്തവുമായി ചെല്ലുന്ന സ്വഭാവക്കാരനായിരുന്നു ജിഞ്ചെര്‍ലിയെന്ന് പോലീസ് പറഞ്ഞു.

ഇതാ ഒരു നല്ല സമരിയക്കാരന്‍; യുവതിയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കവേ 24കാരന്‍ വെടിയേറ്റ് മരിച്ചു

യുവതിയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കവേ പോലീസുകാരന്‍ വെടിയേറ്റുമരിച്ചു. അമേരിക്കയിലെ ഗ്രോട്ടണിലാണ് സംഭവം. 24കാരനായ ജോസഫ് ജിഞ്ചെര്‍ലയാണ് വെടിയേറ്റ് മരിച്ചത്. നഗരത്തിലെ ഒരു പബ്ബില്‍ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കവേ സമീപത്ത് ഒരു യുവാവ് യുവതിയെ ആക്രമിക്കുന്നത് കണ്ടപ്പോഴാണ് ജിഞ്ചെര്‍ലി സംഭവത്തില്‍ ഇടപെട്ടത്. അതോടെ ഡാന്റെ ഹ്യൂഗസ് എന്ന 30കാരനായ അക്രമി ജിഞ്ചെര്‍ലിയെ വെടിവെയ്ക്കുകയായിരുന്നു. നിരവധി തവണ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പോലീസ് മേധാവി ലൂയിസ് ഫുസാരോയുടെ നേതൃത്വത്തില്‍ അക്രമിയെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ എപ്പോഴും സഹായഹസ്തവുമായി ചെല്ലുന്ന സ്വഭാവക്കാരനായിരുന്നു ജിഞ്ചെര്‍ലിയെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്നിന്റെ അടിമത്തത്തില്‍ നിന്ന് മോചനം നേടുന്നതിനുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹം. സ്‌കൂള്‍ കാലഘട്ടത്തില്‍ മികച്ച ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ജിഞ്ചെര്‍ലേ അമ്മ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെ വിവാഹം ചെയ്തതോടെ ലഹരിമരുന്നിന് അടിമയാകുകയായിരുന്നെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Read More >>