കുട്ടികള്‍ക്കെതിരായ അതിക്രമം; മോഹന്‍ലാലിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

മോഹൻലാലിന് i support lalettan aganist child abuse എന്ന ഹാഷ്ടാഗിൽ കുഞ്ചാക്കോ ബോബൻ ,അനൂപ് മേനോൻ ,അജു വർഗീസ് ,കാവ്യാ മാധവൻ,പേളി മാണി തുടങ്ങി 19 ഓളം താരങ്ങളും ഹ്രസ്വചിത്രത്തിൽ പ്രത്യക്ഷ പെടുന്നുണ്ട് .

കുട്ടികള്‍ക്കെതിരായ അതിക്രമം; മോഹന്‍ലാലിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ വൈറലായതിന് പിന്നാലെയാണ് ഇൻസ്പിറേഷൻ വീഡിയോയും റിലീസ് ചെയ്തത്. മോഹൻലാലിന് i support lalettan aganist  child abuse എന്ന ഹാഷ്ടാഗിൽ കുഞ്ചാക്കോ ബോബൻ ,അനൂപ് മേനോൻ ,അജു വർഗീസ് ,കാവ്യാ മാധവൻ,പേളി മാണി  തുടങ്ങി 19 ഓളം താരങ്ങളും ഹ്രസ്വചിത്രത്തിൽ പ്രത്യക്ഷ പെടുന്നുണ്ട് .


[caption id="attachment_70402" align="alignleft" width="305"] സംവിധായകൻ ടി ആർ രതീഷ്[/caption]

മാധ്യമപ്രവർത്തകനായ ടി ആർ രതീഷാണ് ചിത്രം സംവിധാനം ചെയ്തത്. നിർമ്മാണത്തിലെ പുതുമ കൊണ്ട് വേറിട്ട് നിൽക്കുന്ന ഹ്രസ്വചിത്രം ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായി ഡോക്യുഫിക്ഷൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ  ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത് .ബേബി ദിയ ,നിരഞ്ജന സുരേഷ് ,രമ്യ തുടങ്ങിയവർ ആണ് അഭിനേതാക്കൾ . ദിയാസ് ഐഡിയ ഇൻക്യൂബേറ്റർ ആണ് നിർമാണം .

വീഡിയോ കാണാം

https://www.youtube.com/watch?v=Z-FUt_gf4v4&feature=youtu.be