മിഷേല്‍ ഒബാമയെ 'ചെരുപ്പിട്ട കുരങ്ങെന്ന്' അധിക്ഷേപിച്ച എന്‍.ജി. ഒ മേധാവിയെ പിരിച്ചുവിട്ടു

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നടത്തിയ ആഘോഷത്തിനിടെയാണ് മെലാനിയ ട്രംപിനെ പ്രശംസിച്ചും മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ചും ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്

മിഷേല്‍ ഒബാമയെ

[caption id="" align="alignleft" width="503"]The Nonprofit Director Who Called Michelle Obama An 'Ape In Heels' Has Lost Her Job - For Good പമേല ടെയ്‌ലര്‍ [/caption]

അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമയെ വംശീയമായി അപമാനിച്ച എന്‍.ജി. ഒ മേധാവിയ്ക്ക് ജോലി നഷ്ടമായി ക്ലേ കണ്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന ഗവണ്‍മെന്റ് ഫണ്ടോട് കൂടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ ഡയറക്ടറായ പമേല ടെയ്ലറെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ ട്രംപ് വിജയിച്ചതിനെത്തുടര്‍ന്ന് പമേലയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മിഷേല്‍ ഒബാമയെ 'ചെരുപ്പിട്ട കുരങ്ങ്' എന്ന് അധിക്ഷേപിച്ചതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വെസ്റ്റ് വിര്‍ജീനിയ പോലീസ് കമ്മീഷണര്‍ റോബര്‍ട്ട് റോസ്വാല്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

'രാജ്യത്തിന് സുന്ദരിയും അന്തസുള്ളതുമായ മെലാനിയ ട്രംപിനെപ്പോലൊരാളെ പ്രഥമ വനിതായി ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ചെരുപ്പിട്ട കുരങ്ങിന് കണ്ട് ഞാന്‍ മടുത്തിരുന്നു'വെന്ന വംശീയാധിക്ഷേപമാണ് ഇവര്‍ നടത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് ടെയ്ലറെ നവംബറില്‍ത്തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Read More >>