പ്രബുദ്ധ കേരളത്തിലെ ആടുജീവിതത്തിന് വിട; സുനിലിന് ഇനി നാട്ടിലേയ്ക്കു മടങ്ങാം

മാത്യു ജോസഫിന്റെ വീട്ടിൽ നിന്നും ക്രൂരമായ അനുഭവങ്ങൾ ആയിരുന്നു സുനിലിന് നേരിടേണ്ടി വന്നത്. കഠിനമായ ജോലികൾ ചെയ്യിച്ചു നിരന്തരം പീഡിപ്പിച്ചു. ജോലിക്ക് അനുസരിച്ചുള്ള കൂലി ഒരിക്കലും നൽകിയില്ല. നാട്ടിൽ പോകാനും അനുമതി ഉണ്ടായില്ല. വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഒരു മുറിയിലാണ് സുനിലിനെ വീട്ടുടമ പാർപ്പിച്ചിരുന്നത്.

പ്രബുദ്ധ കേരളത്തിലെ ആടുജീവിതത്തിന് വിട; സുനിലിന് ഇനി നാട്ടിലേയ്ക്കു മടങ്ങാം

പ്രബുദ്ധരെന്നും മനുഷ്യത്വമുള്ളവരെന്നും ഒക്കെ സ്വയം മലയാളികൾക്ക് അഭിമാനിക്കാം. എന്നാൽ ഒഡീഷ സ്വദേശി സുനിലിന് കേരളത്തെക്കുറിച്ചുള്ള സ്മരണകൾ അങ്ങനെയൊന്നും അല്ല. പതിനാറാമത്തെ വയസ്സിൽ കേരളത്തിൽ ജോലിക്കെത്തിയ സുനിൽ കഴിഞ്ഞ രണ്ടര വര്ഷം കൊണ്ട് അനുഭവിച്ചു തീർത്ത ആടുജീവിതത്തിന്റെ ആഴം അത്രയ്ക്ക് വലുതാണ്.

ഒഡീഷയിലെ റായ്ഗഡ് ജില്ലയിൽ ചന്ദ്രപൂർ ആണ് സുനിലിന്റെ സ്വദേശം. ഏതൊരു അന്യസംസ്ഥാനത്തത്തൊഴിലാളിയെയും പോലെ മെച്ചപ്പെട്ട കൂലിയുള്ള ജോലി തേടി ഏജന്റ് മുഖാന്തരമാണ് സുനിൽ കേരളത്തിലേക്ക് വന്നത്. ഏജന്റിന്റെ പേര് 'ചേട്ടൻ' എന്ന് മാത്രമേ സുനിലിന് അറിയൂ. കണ്ണൂർ ആലക്കോടിന്‌ സമീപം കാർത്തികപുരത്തെ പാറയിൽ മാത്യു ജോസഫ് എന്ന ബാബുവിന്റെ വീട്ടിലായിരുന്നു സുനിലിന്റെ ജോലി.

മാത്യു ജോസഫിന്റെ വീട്ടിൽ നിന്നും ക്രൂരമായ അനുഭവങ്ങൾ ആയിരുന്നു സുനിലിന് നേരിടേണ്ടി വന്നത്. കഠിനമായ ജോലികൾ ചെയ്യിച്ചു നിരന്തരം പീഡിപ്പിച്ചു. ജോലിക്ക് അനുസരിച്ചുള്ള കൂലി ഒരിക്കലും നൽകിയില്ല. നാട്ടിൽ പോകാനും അനുമതി ഉണ്ടായില്ല. വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഒരു മുറിയിലാണ് സുനിലിനെ വീട്ടുടമ പാർപ്പിച്ചിരുന്നത്.

ആലക്കോട് സിഐ ഇപി സുരേശന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യസന്ദേശമാണ് സുനിലിന്റെ മോചനത്തിന് ഇടയാക്കിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് വൈകീട്ട് ആറുമണിയോടെ കാർത്തികപുരത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് കാണാൻ കഴിഞ്ഞത് സന്ധ്യാ നേരത്തും വീട്ടുപറമ്പിൽ കഠിനമായ ജോലികൾ ചെയ്തുകൊണ്ടിരുന്ന സുനിലിനെയായിരുന്നു. തുടർന്ന് സുനിലിനെ പോലീസ് സംഘം മോചിപ്പിക്കുകയും ചന്ദ്രപ്പുർ പോലീസ് വഴി സുനിലിന്റെ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു.

പ്രായപൂർത്തിയാവും മുൻപേ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയതിനാൽ ബാലവേല, തൊഴിൽപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്ത് ആലക്കോട് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധുക്കൾ എത്തിച്ചേർന്നാലുടൻ സുനിൽ സ്വദേശത്തേക്ക് മടങ്ങും - കേരളത്തെക്കുറിച്ചുള്ള ഒരുപാട് ഭീതിതമായ ഓർമകളും പേറി.

Story by
Read More >>