ഞാനെന്റെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും വിശ്വസിച്ചു; നോട്ടുമാറാൻ വൈകിയതിന് അക്കൗണ്ട് ഉടമ നൽകിയ വിശദീകരണം വൈറൽ

നോട്ടുമാറ്റിവാങ്ങാൻ ബാങ്കിലെത്തിയ ടാറ്റ ഇൻസ്റ്റിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസസ് അദ്ധ്യാപകൻ രാം കുമാറിന്റെ വ്യത്യസ്തമായ പ്രതികരണം വൈറലാകുന്നു.

ഞാനെന്റെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും വിശ്വസിച്ചു; നോട്ടുമാറാൻ വൈകിയതിന് അക്കൗണ്ട് ഉടമ നൽകിയ വിശദീകരണം വൈറൽ

ബാങ്ക് അക്കൗണ്ടിൽ നിരോധിക്കപ്പെട്ട 1000,500 നോട്ടുകൾ  നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വരുത്തിയ നിയന്ത്രത്തെ തുടർന്ന് ഇന്നുമുതൽ നോട്ടു നിക്ഷേപിക്കാനെത്തുന്നവർ നോട്ട് മാറ്റിയെടുക്കാൻ താമസിച്ചതിന്റെ കാരണം ബോധ്യപ്പെടുണം. ബാങ്കുകൾ നൽകുന്ന ഫോമിലാണ് കാരണം എഴുതി നൽകേണ്ടത്.ഇത്തരത്തിൽ ബാങ്കിൽ നോട്ട് മാറ്റിയെടുക്കാനെത്തിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ കീഴിലുള്ള  മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും ഡീനുമായ ആര്‍ രാംകുമാറിന്റെ മറുപടി ഉദ്യോഗസ്ഥരെ കുഴക്കി.

താൻ പ്രധാനമന്ത്രിയിലും ധനമന്ത്രിയിലും അർപ്പിച്ച വിശ്വാസപ്രകാരമാണ് നോട്ട് മാറ്റിയെടുക്കാൻ വൈകിയത്. ഡിസംബർ 30 വരെ നോട്ടു മാറ്റിവാങ്ങാമെന്നുള്ള വാക്ക് അവർ മാറ്റുമെന്ന് ഞാൻ കരുതിയില്ല.

എന്നുള്ള മറുപടിയാണെഴുതി നൽകിയത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

അത്തരത്തിലൊരു കാരണം അംഗീകരിക്കാനാവില്ലെന്നാണ് ബാങ്ക് അധികൃതർ തുടക്കത്തിലെടുത്ത നിലപാട്. മറ്റന്തെങ്കിലും കാരണം എഴുതിനൽകാനും അവർ ആവശ്യപ്പെട്ടു. എന്നാൽ താൻ നുണപറയുകയില്ലെന്ന് രാം വ്യക്തമാക്കിയതോടെ ബാങ്ക് അധികൃതർ നോട്ട് മാറ്റി നൽകുകയായിരുന്നു.

Read More >>