നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ; അഞ്ചിന് 288 റൺസ്, അശ്വിന് നാലു വിക്കറ്റ്

ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ക്യാപ്റ്റൻ കുക്കും (46) ജെന്നിങ്‌സും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 99 റൺസിൽ എത്തിനിൽക്കെ 26-ആം ഓവറിൽ രവീന്ദ്ര ജഡേജയാണ് തകർത്തത്

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ; അഞ്ചിന് 288 റൺസ്, അശ്വിന് നാലു വിക്കറ്റ്

മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. ഒന്നാം ദിവസം കളി നിറുത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലാണ് ആതിഥേയർ. സെഞ്ച്വറി നേടിയ ഓപ്പണർ ജെന്നിങ്‌സിന്റെയും (122) അർദ്ധ സെഞ്ച്വറി നേടിയ മോയിൻ അലിയുടെയും(50) മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്.
ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ക്യാപ്റ്റൻ കുക്കും (46) ജെന്നിങ്‌സും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 99 റൺസിൽ എത്തിനിൽക്കെ 26-ആം ഓവറിൽ രവീന്ദ്ര ജഡേജയാണ് തകർത്തത്. ഇംഗ്ലീഷ് ക്യാപ്റ്റനെ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചാണ് ടീം ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ജഡേജ സമ്മാനിച്ചത്. പിന്നീടെത്തിയ ജോ റൂട്ട് ഓപ്പണർ ജെന്നിങ്‌സിന് പിന്തുണ നൽകാൻ ശ്രമിച്ചെങ്കിലും ടോട്ടൽ സ്‌കോർ 136ൽ നിൽക്കെ വീണു.


അശ്വിൻ പൂജാരയുടെ കൈകളിലെത്തിച്ചാണ് 21 റൺസെടുത്ത റൂട്ടിനെ മടക്കിയത്. പിന്നീടെത്തിയ മോയിൻ അലിയും ക്രീസിലുണ്ടായിരുന്ന ജെന്നിങ്‌സും ചേർന്നാണ് ഇംഗ്ലീഷ് സ്‌കോർ 200 കടത്തിയത്. 71-ആം ഓവറിൽ മോയിൻ അലിയെ അശ്വിൻ, കരുൺ നായരുടെ കൈകളിലെത്തിക്കുമ്പോൾ ടോട്ടൽ സ്‌കോർ 230. 71-ആം ഓവറിലെ രണ്ടാം പന്തിൽ അലിയെ മടക്കിയ അശ്വിൻ നാലാം പന്തിൽ സെഞ്ച്വറി നേടിയ ജെന്നിങ്‌സിനെയും പവലിയനിലേക്ക് അയച്ചു. പൂജാരയുടെ കൈകളിലേക്ക് ക്യാച്ച് നൽകി മടങ്ങും മുൻപ് ഇംഗ്ലീഷ് ഓപ്പണർ 219 പന്തുകളിൽ നിന്നും 13 ബൗണ്ടറികളുടെ സഹായത്തോടെ 112 റൺസ് അടിച്ചെടുത്തിരുന്നു.
മോയിൻ അലിക്ക് ശേഷം ക്രിസീലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബെയര്‍‌സ്റ്റോയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. 14 റൺസെടുത്ത ബെയര്‍‌സ്റ്റോയെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച് അശ്വിൻ തന്നെ മടക്കി. ഈ സമയം ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിൽ. ഒടുവിൽ കളി നിറുത്തുമ്പോൾ 25 റൺസെടുത്ത ബെൻ സ്‌റ്റോക്‌സും 18 റൺസോടെ ബട്ട്‌ളറുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാലും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

Read More >>