മീഡിയ വണ്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിറങ്ങി; ചാനലിന്റെ സുരക്ഷ സ്വകാര്യ സെക്യൂരിറ്റി കമ്പനി ഏറ്റെടുത്തു

മീഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡിയവണ്‍ എന്റര്‍ടെയിന്‍മെന്റ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്. പ്രോഗ്രാം ചാനലിലെ ജീവനക്കാര്‍ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതില്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്സും ക്യാമറാമാനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചാനല്‍ മാനേജ്മെന്റ് പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

മീഡിയ വണ്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിറങ്ങി; ചാനലിന്റെ സുരക്ഷ സ്വകാര്യ സെക്യൂരിറ്റി കമ്പനി ഏറ്റെടുത്തു

ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള മീഡിയ വണ്ണില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനുള്ള ഉത്തരവു പുറത്തിറങ്ങി. ഇതുസംബന്ധിച്ചുള്ള അറിയിപ്പു പിരിച്ചുവിടല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും ലഭിച്ചു. ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാമെന്നും ശമ്പളവും ലഭിക്കേണ്ട ആനുകൂല്യങ്ങളും ഡിസംബര്‍ 15 ന് മുമ്പ് കൈപ്പറ്റണമെന്നും ജീവനക്കാര്‍ക്കു നല്‍കിയ കത്തിലുണ്ട്.

മീഡിയവണ്ണിന്റെ പ്രോഗ്രാം ചാനല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ ജില്ലാ ലേബര്‍ ഓഫീസറിന്റെ സാന്നിദ്ധത്തില്‍ ഒരു അനുരഞ്ജന യോഗത്തിലും പങ്കെടുക്കണെമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ സാധന സാമഗ്രികളും ഉപകരണങ്ങളും കൈവമുണ്ടെങ്കില്‍ അതു നിശ്ചിത തീയതിയ്ക്കു മുമ്പായി തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നഷ്ടപരിഹാരം ഈടാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.


മീഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡിയവണ്‍ എന്റര്‍ടെയിന്‍മെന്റ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്. പ്രോഗ്രാം ചാനലിലെ ജീവനക്കാര്‍ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതില്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്സും ക്യാമറാമാനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചാനല്‍ മാനേജ്മെന്റ് പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

securityഎന്നാല്‍ തങ്ങളോടു പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ന്യൂസ് ചാനലിലേക്ക് പുതുതായി എഡിറ്റര്‍മാരെയും ക്യാമറാമാന്മാരെയും എടുത്തിട്ടുണ്ടെന്നുള്ളതും പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിചയ സമ്പന്നാരായവരെ നിലനിര്‍ത്തുന്നതിനു പകരം തുടക്കക്കാരായ ആളുകളെ പുതുതായി എടുക്കുന്നതിനെതിരെയും മുമ്പ് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

പിരിഞ്ഞുപോകനുള്ള നോട്ടീസ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ മീഡിയവണ്‍ സ്റ്റുഡിയോയില്‍ ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിയെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നു ജീവനക്കാര്‍ക്കിയില്‍ നിന്നും പ്രതിഷേധമോ എതിരായ മറ്റു നീക്കങ്ങളോ ഉണ്ടാകുമെന്നുള്ളതിനാലാണ് സെക്യൂരിറ്റിക്കാരെ ചാനലിന്റെ സുരക്ഷ ഏല്‍പ്പിച്ചതെന്നാണ് സൂചന. 30നു മുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Read More >>