ആത്മജ്യോത്സ്യനും ആനയും: കണ്ണൂര്‍ മുതല്‍ ഇടുക്കി വരെ ജയലളിത പ്രാര്‍ത്ഥിച്ച ക്ഷേത്രങ്ങള്‍

പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ജ്യോത്സ്യത്തില്‍ ജയലളിതയ്ക്ക് പൂര്‍ണ്ണ വിശ്വാസമായിരുന്നു. ഗുരുവായൂരില്‍ കിരങ്ങാട്ട് കണ്ണനെന്ന കൊമ്പനെ നടയ്ക്കിരുത്തിയും പേരില്‍ ഒരു 'എ' അധികമായി ചേര്‍ത്തും ഇടുക്കിയില്‍ വരെ ഗജപൂജനടത്തിയും ജയലളിത കേരളത്തിലെ ക്ഷേത്രങ്ങളെ വിശ്വസിച്ചു.

ആത്മജ്യോത്സ്യനും ആനയും: കണ്ണൂര്‍ മുതല്‍ ഇടുക്കി വരെ ജയലളിത പ്രാര്‍ത്ഥിച്ച ക്ഷേത്രങ്ങള്‍

ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുമായി ജയലളിതയ്ക്ക് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു. പണിക്കര്‍ പറഞ്ഞാല്‍ എല്ലാം ഫലിക്കുമെന്ന വിശ്വാസം ജയലളിതയക്ക് ഉണ്ടായിരുന്നു. ജയലളിത ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയതും
ജയലളിത എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അവസാനം ഒരു 'എ' അധികമായി ചേര്‍ത്തതും പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ പറഞ്ഞിട്ടായിരുന്നു. 2012 ല്‍ ക്രിമിനല്‍ കേസുണ്ടായ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പ്രവചനം ഫലിച്ചതോടെ പത്തുലക്ഷം രൂപയാണ് പണിക്കര്‍ക്ക് അമ്മ സമ്മാനം നല്‍കിയത്. ഇതില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ആദായ നികുതിയായി പണിക്കര്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.


[caption id="attachment_65476" align="alignnone" width="800"]042628349_847884264 ജയലളിത ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ജയലളിത നടയ്ക്കിരുത്തിയ ആന[/caption]

ബിസിനസിലൂടെയല്ലാതെ കിട്ടിയ പണത്തിന് ഒരു പൈസ നികുതി നല്‍കില്ലെന്ന് പണിക്കര്‍ വാശി പിടിച്ചു. പണിക്കരുടെ നിലപാട് ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ അംഗീകരിച്ചതുമില്ല. മൂന്ന് ലക്ഷം രൂപ അടയ്ക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടുവെങ്കിലും പണിക്കര്‍ ഹൈക്കോടതിയില്‍ കേസുമായി പോയി. എന്നാല്‍ കോടതി പണിക്കരെ കൈവിട്ടു. നികുതി അടയ്ക്കാന്‍ ഉത്തരവിട്ടു. 2002ല്‍ പണിക്കരെ ചെന്നൈ ആസ്ഥാനമായുള്ള സ്വാതിതിരുനാള്‍ കലാകേന്ദ്രം ജ്യോതിഷ പുരസ്‌കാര്‍ പദവി നല്‍കി ആദരിച്ചിരുന്നു.

പ്രതിസന്ധികളില്‍ കരുത്തു നേടാന്‍ കേരളത്തിലെ അമ്പലങ്ങളില്‍ വഴിപാട് നടത്താന്‍ ജയലളിതയെ ഉപദേശിച്ചത് പണിക്കരായിരുന്നു. 2001 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട് പത്രിക നല്‍കാന്‍ പോലും കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടി ഉജ്വല വിജയം നേടി മുഖ്യമന്ത്രിയായതിനു പിന്നാലെ ജയലളിത കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഈ വിജയവും പണിക്കര്‍ പ്രവചിച്ചിരുന്നു.

[caption id="attachment_65473" align="aligncenter" width="600"]15-1473924782-05outer-wall-rajarajeshwara-taliparamba കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം[/caption]

പിന്നീട് ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാ മാസവും അമ്മയെന്ന പേരില്‍ ദൂതന്‍മാര്‍ വഴി ക്ഷേത്രവുമായുളള ബന്ധം നിലനിര്‍ത്തിയിരുന്നു. ഏത് സമയത്തും അമ്മയെ കാണാനും സംസാരിക്കാനും മാത്രമുളള അടുപ്പം ഉണ്ണികൃഷ്ണ പണിക്കര്‍ക്ക് ഉണ്ടായിരുന്നു. കേവലം നാലുമാസം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാഷ്ടീയ എതിരാളിയും മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയെ അറസ്റ്റ് ചെയ്തത് അടക്കമുളള നടപടികള്‍ക്കിടയിലുളള വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴായിരുന്നു 2001 ജൂലൈയില്‍ ഇവര്‍ ഇവിടെ നേരിട്ട് എത്തിയത്.

ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം കോടതി വിധിയിലൂടെ അധികാരം നഷ്ടപ്പെട്ടതും നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ശശികലയെ പുറത്താക്കിയതുമെല്ലാം ജീവിതത്തിലെ കല്ലുകടി ആയെങ്കിലും ഈ ക്ഷേത്രവുമായുളള ബന്ധം ജയലളിത ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. 2001 ല്‍ തൊഴുതു മടങ്ങുമ്പോള്‍ ഇനിയും വരുമെന്ന് അമ്മ പറഞ്ഞത് ജീവനക്കാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.

[caption id="attachment_65475" align="aligncenter" width="550"]guruvayur-temple ഗുരുവായൂര്‍ ക്ഷേത്രം[/caption]

ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താല്‍ ആദ്യമായി 2001 ല്‍ ജയലളിത ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.  2012 ജൂലൈ 02-ാം തീയതി പണിക്കരുടെ നിര്‍ദ്ദേശ പ്രകാരം കിരങ്ങാട്ട് കണ്ണന്‍ എന്ന ആനയെ ജയലളിത ഗുരുവായൂര്‍ നടയില്‍ എഴുന്നെളളിച്ചിരുന്നു. 2004ല്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ജയലളിത പതിനായിരം രൂപയുടെ പാല്‍പ്പായസ വഴിപാടാണ് നടത്തിയത്. പിന്നീടാണ് മലപ്പുറം തിരൂരിലെ ആലത്തിയൂര്‍ ഹനുമാന്‍ കോവില്‍ സന്ദര്‍ശിച്ചത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ തങ്കക്കിരീടമാണ് വഴിപാടായി സമര്‍പ്പിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനായി നല്ലൊരു തുക സംഭാവനയായും നല്‍കി. പിന്നീടാണ് ആലത്തിയൂര്‍ ക്ഷേത്രം പ്രസിദ്ധമായത്.ജയലളിത ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് കണ്ണൂരിലെ രാജ രജേശ്വരി ക്ഷേത്രം. നഗരത്തില്‍ നിന്നും 21 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ മറ്റു പല പ്രമുഖരും ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്.

[caption id="attachment_65478" align="aligncenter" width="600"]15-1473924767-02gkn-alathiyoor-temple-stone-kids-jumping-dsc-0440 മലപ്പുറം തിരൂര്‍ ആലത്തൂര്‍ ഹനുമാന്‍ കോവില്‍[/caption]

തിരൂര്‍ ടൗണിലെ ഹനുമാന്‍ കാവില്‍ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. 3000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വാസം. ഹനുമാന്‍ ശ്രീലങ്കയിലേയ്ക്ക് കുതിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലത്തിനടുത്തുളള പരിപാവനമായ കല്ലും ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അമ്മയുടെ ജീവനു വേണ്ടി കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ജയലളിത രോഗബാധിതയായതിനു ശേഷം കാളിമലര്‍ കാവുമ്മ ക്ഷേത്രം ഇരിങ്ങാലക്കുടയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ജയലളിതയക്കു വേണ്ടി നടന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുളള 3000 ഓളം ആളുകളാണ് ഈ പൂജയില്‍ പങ്കെടുത്തത്. നംവബര്‍ 26 2016 ന് ഇടുക്കിയിലെ സ്വകാര്യ ആനസവാരി കേന്ദ്രത്തില്‍ ജയലളിതയ്ക്കായി ഗജപൂജ നടത്തിയിരുന്നു.