ദന്തങ്ങളുടെ ആരോഗ്യത്തിനു ചൂയിംഗ് ഗം പരീക്ഷിക്കാം

പല്ലു വൃത്തിയായി തേച്ച് പ്ലാക്ക് നീക്കാത്തപക്ഷം അതു കട്ടപിടിച്ച് കാൽക്കുലസ്‌ അഥവാ ടാർടർ ആയിത്തീരുന്നു. അത്‌ മോണകളിൽ വീക്കം ഉണ്ടാകുന്നതിനും അവ പിന്നിലേക്കു മാറുന്നതിനും ഇടയാക്കിയേക്കാം. തത്‌ഫലമായി നിങ്ങളുടെ പല്ലിനും മോണയ്‌ക്കുമിടയിൽ വിടവുണ്ടാകുന്നു. അവിടെ കുടുങ്ങുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ മോണയെ നശിപ്പിക്കുന്ന ബാകടീരിയകളുടെ വിഹാരരംഗമാക്കുന്നു.

ദന്തങ്ങളുടെ ആരോഗ്യത്തിനു ചൂയിംഗ് ഗം പരീക്ഷിക്കാം

പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാകടീരിയയുടെ ഒരു നേർത്ത ആവരണമാണ്‌ പ്ലാക്ക്. ആഹാരശകലങ്ങൾ ഇത്തരം ബാകടീരിയയുടെ വിളനിലമാണ്‌. അവ പഞ്ചസാരയെ പല്ലിന്‍റെ ഇനാമലിനെ ദ്രവിപ്പിക്കുന്ന അമ്ലങ്ങളാക്കി മാറ്റുന്നു. ഇത് നിരവധി സുഷിരങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ആ സുഷിരങ്ങൾ ക്രമേണ ഒരു പോടായി മാറുകയും ചെയ്യുന്ന ദന്തക്ഷയത്തിനു കാരണമാകുന്നു. പല്ലിന്‍റെ കേട്‌ പൾപ്പിനെ (ദന്തമജ്ജ) ബാധിക്കുമ്പോൾ കലശലായ വേദന ഉണ്ടാകാനിടയുണ്ട്.

പല്ലു വൃത്തിയായി തേച്ച് പ്ലാക്ക് നീക്കാത്തപക്ഷം അതു കട്ടപിടിച്ച് കാൽക്കുലസ്‌ അഥവാ ടാർടർ ആയിത്തീരുന്നു. അത്‌ മോണകളിൽ വീക്കം ഉണ്ടാകുന്നതിനും അവ പിന്നിലേക്കു മാറുന്നതിനും ഇടയാക്കിയേക്കാം. തത്‌ഫലമായി നിങ്ങളുടെ പല്ലിനും മോണയ്‌ക്കുമിടയിൽ വിടവുണ്ടാകുന്നു. അവിടെ കുടുങ്ങുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ മോണയെ നശിപ്പിക്കുന്ന ബാകടീരിയകളുടെ വിഹാരരംഗമാക്കുന്നു.

ബാകടീരിയകളുടെ ഇത്തരം ആക്രമണങ്ങളിൽനിന്ന് ഉമിനീർ ഒരളവുവരെ നിങ്ങളെ സംരക്ഷിക്കുന്നുണ്ട്. എത്ര കൂടിയ അളവിലും ചെറിയ അളവിലും ഉള്ള ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ പ്ലാക്കിലെ അമ്ലത്തെ നിർവീര്യമാക്കാൻ ഉമിനീരിന്‌ 15 മുതൽ 45 മിനിട്ടുവരെ വേണം.

പല്ലുകളിൽ പഞ്ചസാരയുടെ അംശം അല്ലെങ്കിൽ ഭക്ഷ്യാവശിഷ്ടങ്ങൾ എത്രത്തോളം പറ്റിപ്പിടിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമയത്തിന്‍റെ ദൈർഘ്യം. അങ്ങനെ നോക്കുമ്പോൾ പല്ലുകൾ കേടാകുന്നത്‌ ഈ സമയത്താണെന്നു പറയാം.

അതുകൊണ്ട് പല്ലിനുണ്ടാകുന്ന കേട്‌ എത്ര പ്രാവശ്യം നിങ്ങൾ ഭക്ഷണം കഴിക്കുന്നു അല്ലെങ്കിൽ മധുരപലഹാരങ്ങൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌ അല്ലാതെ നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവിനെയല്ല.

ഉറങ്ങുമ്പോൾ ഉമിനീർ പ്രവാഹം കുറവായതിനാൽ നിങ്ങൾക്കു പല്ലിനോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദ്രോഹം പഞ്ചസാരയടങ്ങിയ ഭക്ഷണമോ പാനീയമോ കഴിച്ചിട്ട് പല്ലുതേക്കാതെ ഉറങ്ങാൻ പോകുന്നതാണ്‌.

എന്നാൽ, ഭക്ഷണശേഷം പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ച്യൂയിംഗം ചവയ്‌ക്കുന്നത്‌ നിങ്ങളുടെ ഉമിനീർ പ്രവാഹം വർധിപ്പിച്ച് പല്ലുകളെ സംരക്ഷിക്കുന്നതായി പറയപ്പെടുന്നു. കാരണം ഇത് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളെ ഇളക്കിയെടുക്കുകയും പല്ലുകളില്‍ കീടാണുക്കള്‍ ഒളിച്ചിരിക്കുന്നത് ഒരു പരിധി വരെ തടയുന്നു.