ഫോണിൽ അറബി പറഞ്ഞ യുവാക്കളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു; വീഡിയോ റീ ട്വീറ്റ് ചെയ്ത് തസ്ലിമ നസ്റീൻ

താടിവച്ച അറബികളെല്ലാം ഭീകരരാണെന്നു കരുതരുതെന്ന് എഴുത്തുകാരി തസ്ലിമ നസ്റീൻ. യു ട്യൂബിൽ താരമായ അമേരിക്കൻ മുസ്ലിം ആദം സാലിയെയും കൂട്ടുകാരനെയും വിമാനത്തിൽ നിന്നിറക്കിവിട്ടതിനോട് ലോകമെങ്ങും പ്രതികരണമുയരുകയാണ്.

ഫോണിൽ അറബി പറഞ്ഞ യുവാക്കളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു; വീഡിയോ റീ ട്വീറ്റ് ചെയ്ത് തസ്ലിമ നസ്റീൻ

താടിവച്ച അറബികളെല്ലാം ഭീകരരാണെന്നു കരുതരുതെന്ന് എഴുത്തുകാരി തസ്ലിമ നസ്റീൻ. ഉമ്മയോട് ഫോണിൽ അറബിയിൽ സംസാരിച്ച അമേരിക്കൻ മുസ്ലിമിനെ സഹയാത്രികർ പരാതിപ്പെട്ട് വിമാനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവത്തോടാണ് തസ്ലിമയുടെ പ്രതികരണം.


അറബ് വംശജരായ ആദം സാലി (23), സുഹൃത്ത് സലിം അൽ ബഹേർ എന്നിവരെയാണ് ഡെൽറ്റാ എയർലൈൻസ് വിമാനക്കാർ ലണ്ടനിൽ ഇറക്കിവിട്ടത്. പല രാജ്യങ്ങൾ സന്ദർശിച്ച് ന്യൂയോർക്കിലേക്ക് മടങ്ങുമ്പോഴായിരുന്നു ഇത്. ആദം സാലി ഉമ്മയോട് സംസാരിക്കുന്നതു കേട്ടപ്പോഴേ ചില യാത്രക്കാർ അനിഷ്ടം പ്രകടിപ്പിച്ചു.


സാലിയും സലിമും തമ്മിൽ അറബിയിൽ സംസാരിക്കുക കൂടി ചെയ്തതോടെ ബ്രിട്ടീഷുകാരായ സഹയാത്രികർ വൈമാനികരോട് പരാതിപ്പെട്ടു. രണ്ടു യുവാക്കളുടെയും സാന്നിദ്ധ്യം തങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഹീത്രൂ വിമാനത്താവളത്തിലെത്തിയപ്പോൾ ഇരു സുഹൃത്തുക്കളോടും വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.


യു ട്യൂബിൽ താരമായ സാലി വിമാനത്തിൽ നിന്നിറങ്ങും മുമ്പേ സ്വന്തം ദുരനുഭവം ലോകത്തെ അറിയിച്ചു. ഈ യുട്യൂബ് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് വെള്ളക്കാരുടെ വംശവെറിക്കെതിരെ തസ്ലിമ നസ്റീന്റെ ട്വീറ്റ്.


2016 അവസാനിക്കാനിരിക്കുന്ന കാലത്ത് ആർക്കും വിശ്വസിക്കാനാവാത്ത വംശീയ വിദ്വേഷത്തിനാണ് താനും സുഹൃത്തും ഇരയാക്കപ്പെട്ടിരിക്കുന്നതെന്ന് വിമാനത്തിനു പുറത്തേക്കുള്ള വഴിയിൽ വച്ച് ഷൂട്ടു ചെയ്ത വീഡിയോയിൽ സാലി പറയുന്നു. തന്റെ ദുരനുഭവം ഇങ്ങനെ വിവരിക്കുന്നതു പോലും സഹയാത്രികർ കൂട്ടത്തോടെ എതിർക്കുന്നതും പരിഹസിച്ചിറക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന്, വിമാനജോലിക്കാർ ഇവരെ നിർബന്ധിച്ചിറക്കാൻ ശ്രമിക്കുന്നതും.

https://www.youtube.com/watch?v=5Qccq8igG3Q

താടിക്കാരായ ചില യാത്രികർ ഈ സുഹൃത്തുക്കളെ ഇറക്കി വിടുന്നതിലെ അന്യായം ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, അവരെ അവഗണിച്ച്, വംശശവെറിക്കാർക്കൊപ്പമാണ് വിമാന അധികൃതരും മറ്റ് ബഹുഭൂരിപക്ഷം യാത്രികരുമെന്ന് വീഡിയോയിൽ വ്യക്തമാണ്.

മുസ്ലിങ്ങളെ അപരരായി അവതരിപ്പിക്കുന്ന പാശ്ചാത്യശീലത്തോട് യു ട്യൂബിൽ പൊരുതുന്ന ആക്ടിവിസ്റ്റ് - കലാകാരനാണ് ആദം സാലി. ദശലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട് ലോകമെമ്പാടുമായി സാലിയ്ക്ക്. ഏറ്റവും പുതിയൊരു വീഡിയോയിൽ സ്വയം ഒരു സ്യൂട്ട് കേസിൽ ഒതുക്കി വിമാനത്തിൽ കയറേണ്ടി വരുന്നതായി പരിഹാസരൂപത്തിൽ ആദം സാലി ചിത്രീകരിച്ചിരുന്നു.


https://www.youtube.com/watch?v=I3yviQ2ByMU

Read More >>