ജയലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു തമിഴകം; രാജാജി ഹാളിലേയ്‌ക്കെത്തുന്നത് പതിനായിരങ്ങള്‍

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി അന്തിമോപചാരമർപ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെന്നൈയിലെത്തും.

ജയലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു തമിഴകം; രാജാജി ഹാളിലേയ്‌ക്കെത്തുന്നത് പതിനായിരങ്ങള്‍

ഇന്നല അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് രാജാജി ഹാളിലേയ്ക്ക് ഒഴുകി എത്തുന്നത്. രാഷ്ട്രീയ-കലാ-സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖര്‍ ജയലളിതയ്ക്ക് ഉപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. വൈകീട്ടു നാലു മണി വരെയാണു പൊതുദര്‍ശനം. അഞ്ചു മണിയോടെയാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ചെന്നൈയിലെ മറീന ബീച്ചില്‍ എംജിആറിന്റെ ശവകുടീരത്തിനു സമീപത്താണു ജയലളിതയ്ക്കും അന്ത്യവിശ്രമ സ്ഥലം ഒരുങ്ങുന്നത്.


വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി അന്തിമോപചാരമർപ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെന്നൈയിലെത്തും.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ എ സദാശിവം എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കും.

നേരത്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മന്ത്രിമാരായ വെങ്കയ്യ നായിഡു, തുടങ്ങിയവര്‍ നേരത്തെ അനുശോചിച്ചിരുന്നു.kerala

ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ, കര്‍ണാടക, ബീഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>