ജയലളിതയെ ഭാരതരത്ന പുരസ്കാരത്തിനു ശുപാര്‍ശ ചെയ്യണമെന്നു തമിഴ്നാടു മന്ത്രിസഭ

ജയലളിതയുടെ മരണശേഷം കൂടുന്ന ആദ്യ മന്ത്രിസഭായോഗമാണ് ഇത്.

ജയലളിതയെ ഭാരതരത്ന പുരസ്കാരത്തിനു ശുപാര്‍ശ ചെയ്യണമെന്നു തമിഴ്നാടു മന്ത്രിസഭ

ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം പുരസ്കാരത്തിന് അന്തരിച്ച തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയെ പരിഗണിക്കണം എന്ന് കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി ഓ.പനീര്‍ശെല്‍വം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജയലളിതയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ മുന്‍പില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനമെടുത്തു.


ജയലളിതയുടെ മരണശേഷം കൂടുന്ന ആദ്യ മന്ത്രിസഭായോഗമാണ് ഇത്.

ജയലളിതയെ അടക്കിയ എം.ജി.ആര്‍ സ്മാരകത്തിനടുത്ത് തമിഴ്നാടിന്‍റെ പ്രിയ അമ്മയുടെ ഓര്‍മ്മയ്ക്കായി 15 കോടി രൂപ ചിലവില്‍ ഒരു സ്മാരകം പണിയാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.

എംജിആര്‍ സ്മാരകം പുന:നാമകരണം ചെയ്തു 'ഡോ.പുരട്ചി തലൈവര്‍ എംജി ആറിന്റെയും പുരട്ചി തലൈവി അമ്മ സെല്‍വി ജെ ജയലളിതാ സ്മാരകം' എന്നു മാറ്റാനും മന്ത്രിസഭ നിശ്ചയിച്ചു.

തമിഴ്നാട്‌ നിയമസഭാ മന്ദിരത്തില്‍ ജയലളിതയുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ മുന്നോട്ടുവച്ചു.

Read More >>