നിയമലംഘനം നടത്തിയതിന്റെ പേരില്‍ രണ്ടരക്കോടി രൂപ വിലയുള്ള ലംബോര്‍ഗിനിയുടെ കാര്‍ തായ്‌വാന്‍ സര്‍ക്കാര്‍ തകര്‍ത്തു

കാറിനെതിരെയുള്ള നടപടിയൊഴിവാക്കാന്‍ ഉടമസ്ഥന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വാഹനങ്ങള്‍ തകര്‍ക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെ കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു.

നിയമലംഘനം നടത്തിയതിന്റെ പേരില്‍ രണ്ടരക്കോടി രൂപ വിലയുള്ള ലംബോര്‍ഗിനിയുടെ കാര്‍ തായ്‌വാന്‍ സര്‍ക്കാര്‍ തകര്‍ത്തു

രണ്ടരക്കോടി രൂപ വിലയുള്ള ലംബോര്‍ഗിനിയുടെ കാര്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ തായ്‌വാന്‍ സര്‍ക്കാര്‍ ഇടിച്ചു തകര്‍ത്തു. റോഡുനിയമം ലംഘിച്ചതിന്റെ പേരിലാണു ലോകത്തിലെ ഏറ്റവും വിലകൂടിയ കാറിനെ തായ്‌വാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ഇന്ത്യന്‍ രൂപ അടിസ്ഥാനമാക്കുകയാണെങ്കില്‍ രണ്ടര കോടി രൂപയാണ് തകര്‍ക്കപ്പെട്ട ലംബോര്‍ഗിനി മേഴ്സിലാഗോ സൂപ്പര്‍വെലസ് മോഡലിന്റെ വില. എന്നാല്‍ നിയമലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥനു കഴിഞ്ഞിരുന്നില്ല. വാഹനം ഓടിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഉടമസ്ഥന് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തായ്‌വാനിലെ നിയമം അനുസരിച്ചു വാഹനം തകര്‍ക്കുകയായിരുന്നു.

കാറിനെതിരെയുള്ള നടപടിയൊഴിവാക്കാന്‍ ഉടമസ്ഥന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വാഹനങ്ങള്‍ തകര്‍ക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെ കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു.

https://www.youtube.com/watch?v=Fvne2x39jXQ

Read More >>