സ്വീഡന്‍ ചോദിക്കുന്നു-"മാലിന്യം വില്‍ക്കാനുണ്ടോ..മാലിന്യം?"

ബ്രിട്ടനില്‍ നിന്നും മറ്റു അയല്‍രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാനാണ് സ്വീഡന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

സ്വീഡന്‍ ചോദിക്കുന്നു-"മാലിന്യം വില്‍ക്കാനുണ്ടോ..മാലിന്യം?"

മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ക്ക്‌ പ്രവര്‍ത്തനം തുടരാനുള്ള മാലിന്യം രാജ്യത്ത് ലഭിക്കാതെ വന്നതോടെ സ്വീഡന്‍ മാലിന്യം ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ മാലിന്യമെന്നാല്‍ ഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള വസ്തുവാണ്.

സ്വീഡനില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മാലിന്യത്തില്‍ കേവലം ഒരു ശതമാനം മാത്രമാണ് മണ്ണിലേക്ക് ഉപേക്ഷിച്ചത്. ബാക്കിയുള്ളവയെല്ലാം ഊര്‍ജ്ജോല്‍പാദനത്തിന് ഉപയോഗിക്കപ്പെട്ടു എന്ന കണക്കുകള്‍ തന്നെ ഈ രാജ്യത്തിന്‍റെ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ വിജയത്തെ സൂചിപ്പിക്കും.ബ്രിട്ടനില്‍ നിന്നും മറ്റു അയല്‍രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാനാണ് സ്വീഡന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ബ്രിട്ടണ്‍ പിഴ ഈടാക്കി നിര്‍ബന്ധപ്പൂര്‍വ്വം കളയുന്ന മാലിന്യം തങ്ങള്‍ക്ക് അമൂല്യമായവയാണെന്ന് സ്വീഡന്‍ പറയുന്നു. അത് ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.

1991 ല്‍ ജൈവ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ഈടാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. ജൈവ ഇന്ധനത്തിന്‍റെ ഉപയോഗം കുറയ്ക്കാനും പ്രകൃതി വിഭവ ഊര്‍ജ്ജവും മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യുറോപ്പിലും മറ്റും ശൈത്യകാലത്ത്‌, ചിമ്മിനികളില്‍ വിറക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന താപം നല്ലൊരു അംശവും പാഴായി പോവുകയാണ്. എന്നാല്‍ ഈ ചൂടിനെ ജൈവഇന്ധനത്തിന് പകരമായി സ്വീഡനുകാര്‍ ഉപയോഗിക്കുന്നു.

പക്ഷെ ഇത് താല്‍കാലികമായൊരു നടപടി മാത്രമായിരിക്കും. രാജ്യത്തിന്‍റെ വിഭവത്തില്‍ നിന്നുക്കൊണ്ട് തന്നെ ആവശ്യമുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനാണ് അവരുടെ ശ്രമം.
അതിനൂതനമായ മാലിന്യസംസ്ക്കരത്തെ കുറിച്ചുള്ള ഗവേഷണത്തിലാണ് സ്വീഡന്‍ ഇപ്പോള്‍. ഭൂഗര്‍ഭപാതയിലൂടെ മാലിന്യം ശേഖരിക്കാനുള്ള മാര്‍ഗ്ഗമാണ് അതിലൊന്ന്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

തൊഴിലാളികള്‍ നേരിട്ട് ട്രക്കിലും മറ്റും പോയി മാലിന്യം ശേഖരിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനത്തെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നു. ഭീമാകാരമായ വാക്വം ക്ലീനറുകള്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചു മാലിന്യസംസ്കരണ പ്ലാന്റില്‍ എത്തിക്കുന്നതാണ് ഇപ്പോള്‍ സ്വീഡന്‍റെ ആലോചനയിലുള്ള മറ്റൊരു ആശയം.

Read More >>