മോദിയെ പൊതുവേദിയില്‍ വിമര്‍ശിച്ചു; സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കു വധഭീഷണി

ഇപ്പോള്‍ രാജ്യത്തിന്റെ പ്രാധാനമന്ത്രി ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണെന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും വേദിയില്‍ പറഞ്ഞിരുന്നു. ഗുജറാത്തില്‍

മോദിയെ പൊതുവേദിയില്‍ വിമര്‍ശിച്ചു; സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കു വധഭീഷണി

പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കു വധഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് ഫോണിലൂടെ ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നതെന്നു സ്വാമി വിശ്വഭദ്രാനന്ദ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കാന്തപുരത്തിന്റെ വേദിയില്‍വച്ചു നടത്തിയ വിമര്‍ശനമാണ് വധഭീഷണിക്കു കാരണമായതെന്നാണ് കരുതുന്നത്.

ഇപ്പോള്‍ രാജ്യത്തിന്റെ പ്രാധാനമന്ത്രി ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണെന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും വേദിയില്‍ പറഞ്ഞിരുന്നു. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു വ്യക്തിയായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും ആ രീതിയില്‍ ഈ പരിപാടിക്കു ആശംസ അര്‍പ്പിക്കുന്നുവെന്നും പ്രസ്താവിച്ചാണ് സ്വാമി വേദിയില്‍ പ്രഭാഷണം അവസാനിപ്പിച്ചത്.


ഏക സിവില്‍കോഡ് വിഷയത്തില്‍ കോഴിക്കോട് സമസ്ത സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനത്തിലായാരുന്നു വിശ്വഭദ്രാനന്ദയുടെ പ്രസംഗം. എന്നാല്‍ പ്രധാനമന്ത്രിയെ 'തലക്കുവെളിവില്ലാത്തവന്‍' എന്നു വിശേഷിപ്പ വിശ്വഭദ്രാനന്ദയുടെ നടപടിയെ കാന്തപുരം എതിര്‍ത്തു. വേദിയില്‍ വച്ചതന്നെ കാന്തപുരം ശക്തിബോധിയെക്കൊണ്ട് പരാമര്‍ശം തിരുത്തിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നു വെള്ളിയാഴ്ച വൈകിട്ടോടെയാണു ഭീഷണി സന്ദേശം എത്തിയതെന്നു ശക്തിബോധി പറയുന്നു. ആലുവയില്‍നിന്നു ശ്യാം കൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം വിനയത്തോടെ സംസാരിച്ച വ്യക്തി പിന്നീട് അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് തെറി വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു. തൃശൂര്‍ റൂറല്‍ എസ്പിക്ക് ഇത് സംബന്ധിച്ച് പരാതി കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>