സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ബന്ധപ്പെട്ട് 90 കോടിയുടെ അഴിമതിക്കേസില്‍ 2011 ഏപ്രിലിലാണ് മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ കല്‍മാഡി ജയിലിലടക്കപ്പെട്ടത്. തുടര്‍ന്ന് 2012 ല്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ അദ്ദേഹത്തിനു കഴിഞ്ഞദിവസം പാര്‍ലമെന്റ് ഓഡിറ്റ് കമ്മിറ്റി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐഒഎ തലപ്പത്തേക്ക് അദ്ദേഹത്തെ അവരോധിക്കാനുള്ള ഐഒഎ അധികൃതരുടെ തിടുക്കപ്പെട്ടുള്ള തീരുമാനം.

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിയിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ്. 150 പേര്‍ പങ്കെടുത്ത കമ്മിറ്റി യോഗം ഐകകണ്‌ഠേനയാണ് കല്‍മാഡിയെ അധ്യക്ഷ പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്.

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ബന്ധപ്പെട്ട് 90 കോടിയുടെ അഴിമതിക്കേസില്‍ 2011 ഏപ്രിലിലാണ് മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ കല്‍മാഡി ജയിലിലടക്കപ്പെട്ടത്. തുടര്‍ന്ന് 2012 ല്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ അദ്ദേഹത്തിനു കഴിഞ്ഞദിവസം പാര്‍ലമെന്റ് ഓഡിറ്റ് കമ്മിറ്റി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐഒഎ തലപ്പത്തേക്ക് അദ്ദേഹത്തെ അവരോധിക്കാനുള്ള ഐഒഎ അധികൃതരുടെ തിടുക്കപ്പെട്ടുള്ള തീരുമാനം.

കല്‍മാഡിക്കൊപ്പം ഐഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്. അതേസമയം, കല്‍മാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇതു പരിശോധിക്കുമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അറിയിച്ചു.

Read More >>