സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ക്വാറികളുടെ പാരിസ്ഥിതികാനുമതി സംബന്ധിച്ച് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. പരിസ്ഥിതി അനുമതി ലൈസന്‍സ് പുതുക്കാന്‍ വേണ്ടെന്നായിരുന്നു സര്‍ക്കാരും ക്വാറി ഉടമകളും വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളിക്കഞ്ഞു.

സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിനെയും ക്വാറി ഉടമകളെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ക്വാറി ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമായും നേടിയിരിക്കണമെന്നു സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. റോഡ് നീളെ ക്വാറികള്‍ വന്നാല്‍ അത് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്നും സുപ്രീംകോടതി പ്രസ്താവിച്ചു.

ക്വാറികളുടെ പാരിസ്ഥിതികാനുമതി സംബന്ധിച്ച് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. പരിസ്ഥിതി അനുമതി ലൈസന്‍സ് പുതുക്കാന്‍ വേണ്ടെന്നായിരുന്നു സര്‍ക്കാരും ക്വാറി ഉടമകളും വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളിക്കഞ്ഞു.

ക്വാറി ഉടമകള്‍ ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമായും നേടിയിരിക്കണമെന്നു മകാടതി സൂചിപ്പിച്ചു. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ടെന്നു പറഞ്ഞ സുപ്രീം കോടതി ക്വാറി ഉടമകളെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.