സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരമെന്നു സുപ്രീംകോടതി

അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണു നിയന്ത്രണമെന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലാത്തത് അനുമതികള്‍ നല്‍കുന്നതിനു തടസ്സമാകുന്നുവെന്നും കേന്ദ്രം വിശദീകരിച്ചു.

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരമെന്നു സുപ്രീംകോടതി

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അകറ്റാനുള്ള നടപടി അടിയന്തിരമായി വേണമെന്നും കോടതി ആവശ്യപ്പെട്ടു. സഹകരണ ബാങ്കു വിഷയത്തില്‍ കേന്ദ്രസര്‍ക്കവരിന്റെ വിശദീകരണവും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നടപടികളില്‍ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ തഴഞ്ഞത് ബോധപൂര്‍വ്വമാണെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണു നിയന്ത്രണമെന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലാത്തത് അനുമതികള്‍ നല്‍കുന്നതിനു തടസ്സമാകുന്നുവെന്നും കേന്ദ്രം വിശദീകരിച്ചു.


കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള പ്രായോഗിക പരിജ്ഞാനം സഹകരണ ബാങ്കുകള്‍ക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറ്റൊരു വാദം. മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ ബാങ്കുകളില്‍ സാങ്കേതിക സൗകര്യങ്ങളും പ്രൊഫഷണലിസവും താരതമ്യേന കുറവാണെന്നും ഇവ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.

എന്നാല്‍, കേന്ദ്രത്തിന്റെ വാദത്തെ സഹകരണ ബാങ്കുകള്‍ എതിര്‍ത്തു. രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ നിശ്ചലമായ അവസ്ഥയിലാണെന്ന് സഹകരണ ബാങ്കുകള്‍ അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച ഹരജികള്‍ ചീഫ് ജസ്റ്റീസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

Read More >>