'അയ്യോ' എന്ന മലയാളം സംസാരിച്ചതിനു വിദ്യാർത്ഥിക്ക് എഴുത്തു ശിക്ഷ

മലയാളം സംസാരിച്ചാൽ പ്രോഗ്രസ് റിപ്പോർട്ട് ഡീ മെറിറ്റുചെയ്യുന്ന പതിവ് ഈ സ്കൂളിൽ പതിവാണെന്നാണ് മാതാപിതാക്കൾ പറയുന്നു.

കൊച്ചി: മലയാളം സംസാരിച്ചതിന് വിദ്യാർത്ഥിക്ക് അദ്ധ്യാപിക വക ഇംപോസിഷൻ. ഇടപ്പള്ളി കാമ്പ്യൻ സ്കൂളിലെ ദേവസൂര്യ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് അദ്ധ്യാപിക എഴുത്തു ശിക്ഷ നൽകിയത്.

വീഴാൻ തുടങ്ങിയപ്പോൾ അയ്യോ എന്നു പറഞ്ഞതിന് അമ്പതു തവണ ഇംഗ്ലീഷിൽ  'ഇനി ഞാൻ മലയാളത്തിൽ സംസാരിക്കില്ലെ'ന്ന് ( I will not talk in Malayalam) എഴുതിക്കുകയായിരുന്നു. എന്നാൽ ശിക്ഷയെപ്പറ്റി അറിഞ്ഞില്ലെന്നാണു സ്കൂൾ പ്രിൻസിപ്പൽ ലീലാമ്മ മാത്യുവിന്റെ വാദം.

മലയാളം സംസാരിച്ചാൽ പ്രോഗ്രസ് റിപ്പോർട്ട് ഡീ മെറിറ്റുചെയ്യുന്ന പതിവ് ഈ സ്കൂളിലുണ്ടെന്നു മാതാപിതാക്കൾ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

അയ്യോ എന്ന വാക്ക് കഴിഞ്ഞിടെ ഇംഗ്ലീഷിന്‍റെ ബൈബിലായി പരിഗണിക്കുന്ന ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.