തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്നു ശക്തമായി വാദിച്ച പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

നായകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ വലിയ മുറിവേറ്റു. നടക്കുന്നതിനിടയില്‍ നായ അടുത്ത് വന്നപ്പോള്‍ മൃഗസ്‌നേഹി ആയതുകൊണ്ട് കാര്യമാക്കിയില്ലെന്നും എന്നാല്‍ രണ്ടു പട്ടികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. കടിയേറ്റ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

തെരുവ് നായകളെ സംരക്ഷിക്കണമെന്ന് ശക്തമായി വാദിച്ചു രംഗത്തുണ്ടായിരുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് തെരുവ് നായയുടെ കടിയേറ്റു. ഡല്‍ഹിയിലെ കേരള ഹൗസിന് സമീപത്തുവച്ചാണു കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് എംഎല്‍എയെ തെരുവു നായകള്‍ ആക്രമിച്ചത്.

നായകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ വലിയ മുറിവേറ്റു. നടക്കുന്നതിനിടയില്‍ നായ അടുത്ത് വന്നപ്പോള്‍ മൃഗസ്‌നേഹി ആയതുകൊണ്ട് കാര്യമാക്കിയില്ലെന്നും എന്നാല്‍ രണ്ടു പട്ടികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. കടിയേറ്റ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

നായകളുടെ ആക്രമണത്തില്‍ എംഎല്‍എ ധരിച്ചിരുന്ന പാൻ്റ് ഉള്‍പ്പെടെയുള്ള കീറിപ്പോയിരുന്നു.