മനനം കൊണ്ടു മാത്രം ചൊവ്വയില്‍ മണ്ണുണ്ടെന്നു പറഞ്ഞവരാണു ഭാരതീയ ആചാര്യന്മാരെന്നു ശ്രീകുമാരന്‍ തമ്പി

സനാതനധര്‍മ്മത്തെയും ഭാരതീയ സംസ്‌കാരത്തെയും ആര്‍ക്കും നശിപ്പിനാവില്ലെന്നും എത്രനശിപ്പിക്കാന്‍ ശ്രമിച്ചാലും അടിവേരുകളില്‍ നിന്ന് പൊട്ടിക്കിളിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനനം കൊണ്ടു മാത്രം ചൊവ്വയില്‍ മണ്ണുണ്ടെന്നു പറഞ്ഞവരാണു ഭാരതീയ ആചാര്യന്മാരെന്നു ശ്രീകുമാരന്‍ തമ്പിശബരിമല: മനനം കൊണ്ട് മാത്രം അയ്യായിരം വര്‍ഷം മുമ്പ് ചൊവ്വയില്‍ മണ്ണുണ്ടെന്ന് പറഞ്ഞവരാണ് ഭാരതീയ ആചാര്യന്മാരെന്ന് ശ്രീകുമാരന്‍ തമ്പി. ഒരു ദൈവമേയുള്ളുവെന്ന് പറഞ്ഞത് ഹിന്ദുമതമാണ്. സനാതനധര്‍മ്മത്തെയും ഭാരതീയ സംസ്‌കാരത്തെയും ആര്‍ക്കും നശിപ്പിനാവില്ലെന്നും എത്രനശിപ്പിക്കാന്‍ ശ്രമിച്ചാലും അടിവേരുകളില്‍ നിന്ന് പൊട്ടിക്കിളിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ശബരിമല ദർശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ചു പറഞ്ഞത്.


സനാതനധര്‍മ്മത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന രീതിയാണ് ഹിന്ദുമതത്തിനുള്ളത്. അതൊരു പ്രത്യേക മതമല്ല. പുരാണങ്ങള്‍ കഥകളാണെന്നും അതല്ല പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  പഠിക്കേണ്ട കാര്യങ്ങൾ ഉപനിഷത്തുകളും വേദങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാമി അയ്യപ്പന്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥയും പാട്ടും എഴുതിയ ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു. `മണ്ണിലും വിണ്ണിലും തൂണിലും തുരിമ്പിലും ദൈവമിരിക്കുന്നു´ എന്ന പാട്ട് അയ്യപ്പന്‍ തന്നെക്കൊണ്ട് എഴുതിപ്പിക്കുയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി അയ്യപ്പന്റെ തിരക്കഥയെഴുതാനുള്ള ഭാഗ്യവും അയ്യപ്പന്റെ കനിവ് കൊണ്ടാണ് കിട്ടിയത്. അന്ന് ചെന്നൈയിലായിരുന്ന എന്നെ സിനിമയുടെ നിർമ്മാതാവായ സുബ്രഹ്മണ്യം ഇക്കാര്യം വിളിച്ച് അറിയിച്ചപ്പോൾ അതിശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

Read More >>