'എന്റെ മരണമാഘോഷിക്കാനിരുന്നവർ നിരാശരാകരുത്': ശ്രീദേവി പിഎസ്

ശ്രീദേവിയുടെ കുറിപ്പിനു പിന്നാലെ കാലടി സർവ്വകലാശാല കഴിഞ്ഞ ഒമ്പതു മാസക്കാലമായി തടഞ്ഞുവച്ച ഫെലോഷിപ്പ് തുക അനുവദിക്കുകയായിരുന്നു.

തനിക്ക് ലഭിക്കാനുള്ള ഫെലോഷിപ്പ് തുക നൽകാതിരുന്ന കാലടി സർവ്വകലാശാലയ്ക്കെതിരെ പ്രതികരിച്ച വിദ്യർത്ഥിനിയുടെ വാക്കുകൾ കുറിയ്ക്കുകൊണ്ടു. ഡിസംബർ മൂന്നിനു തനിക്കു സർവകലാശാല ഫെളോഷിപ്പ് അനുവദിക്കാത്തതിനെതിരെ ശ്രീദേവി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ശ്രീദേവിയുടെ കുറിപ്പിനു പിന്നാലെ കാലടി സർവ്വകലാശാല കഴിഞ്ഞ ഒമ്പതു മാസക്കാലമായി തടഞ്ഞുവച്ച ഫെലോഷിപ്പ് തുക അനുവദിക്കുകയായിരുന്നു.

തന്റെ ആത്മഹത്യയും കൊലപാതകവും ആരും ആഘോഷിക്കരുത്. എന്നു തുടങ്ങുന്ന കുറിപ്പാണ് ശ്രീദേവി കഴിഞ്ഞ ഡിസംബർ മൂന്നിനു ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.