ദക്ഷിണ കൊറിയയുടെ വനിതാ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കി

സുഹൃത്ത് ചോയി സൂണ്‍സിലിനെ ഭരണകാര്യത്തില്‍ ഇടപെടാന്‍ അനുവദിച്ചെന്നാണ് പാര്‍ക്കിനെതിരെയുള്ള മുഖ്യ ആരോപണം. പാര്‍ക്കും ചോയിയും ചേര്‍ന്നു വന്‍കമ്പനികളിലെക്കു പണം ഒഴുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ദക്ഷിണ കൊറിയയുടെ വനിതാ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിസോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് പുറത്താക്കി. പ്രഥമ വനിതാ പ്രസിഡന്റായ പാര്‍ക്ക് ഗ്യൂന്‍ ഹൈനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റ് പാസാക്കി. പുറത്താക്കാനുള്ള പ്രമേയത്തിന് അനുകൂലമായി പാര്‍ലമെന്റിന്‍ ഭൂരിപക്ഷവും വോട്ട് ചെയ്തു.

ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ചാണ് നടപടി. സുഹൃത്ത് ചോയി സൂണ്‍സിലിനെ ഭരണകാര്യത്തില്‍ ഇടപെടാന്‍ അനുവദിച്ചെന്നാണ് പാര്‍ക്കിനെതിരെയുള്ള മുഖ്യ ആരോപണം. പാര്‍ക്കും ചോയിയും ചേര്‍ന്നു വന്‍കമ്പനികളിലേയ്ക്കു പണം ഒഴുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.


എന്നാല്‍ ഭരണഘടന കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇംപീച്ച്മെന്റ് പാര്‍ലമെന്റ് അംഗീകരിച്ചാലും കോടതി തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്ന് പാര്‍ക്ക് ഗ്യൂന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയായിരുന്നു. ഇംപീച്ച്‌മെന്റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ ദക്ഷിണകൊറിയന്‍ പ്രസിഡന്റാണ്‌ പാര്‍ക് ഗ്യൂന്‍ ഹൈ.

Read More >>