കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു

ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ തീവ്രാദികളുടെ കൈശമുണ്ടായിരുന്ന ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുളുണ്ട്.

കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു

കശ്മീരിലെ പാംപോറില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയിൽ ഇന്നുച്ചയ്ക്കാണു തീവ്രവാദി ആക്രമണം ഉണ്ടായത്.

കട്‌ലാബാലില്‍ വച്ച് സൈനിക വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദി ആക്രമണം നടന്നതായി സിആര്‍പിഎഫ് ഐജി സ്ഥിരീകരിച്ചു. ജനവാസ മേഖലലയായതിനാല്‍ സൈന്യത്തിനു പ്രത്യാക്രമണം നടത്തുന്നതിന് തടസം സൃഷ്ടിച്ചതായും ഐജി പറഞ്ഞു.

ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ തീവ്രാദികളുടെ കൈശമുണ്ടായിരുന്ന ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുളുണ്ട്.

Read More >>