ജൂനിയര്‍ ട്രെയിനികളെ ദയയില്ലാതെ മര്‍ദ്ദിക്കുന്ന സീനിയേഴ്‌സ്; പട്ടാളക്യാമ്പിലെ ഭീകര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു

പട്ടാളക്യാമ്പിലെ ട്രയിനിംഗ് സമയത്തു നടക്കുന്ന സംഭവമെന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജൂനിയര്‍ ട്രയിനികളെ കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി മുതുകില്‍ കമ്പും ബല്‍റ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ജൂനിയര്‍ ട്രെയിനികളെ ദയയില്ലാതെ മര്‍ദ്ദിക്കുന്ന സീനിയേഴ്‌സ്; പട്ടാളക്യാമ്പിലെ ഭീകര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു

പട്ടാളക്യാമ്പിലെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു. മൈതാനത്ത് വച്ച് ജൂനിയര്‍ ട്രെയിനികള്‍ എന്നു തോന്നുന്നവരെ ഭീകരമായി മര്‍ദ്ദിക്കുന്ന സീനിയേഴ്‌സിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

പട്ടാളക്യാമ്പിലെ ട്രയിനിംഗ് സമയത്തു നടക്കുന്ന സംഭവമെന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജൂനിയര്‍ ട്രയിനികളെ കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി മുതുകില്‍ കമ്പും ബല്‍റ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മര്‍ദ്ദിക്കുന്ന വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടില്‍ 'ആര്‍മി' എന്നു എഴുതിയിട്ടുമുണ്ട്.


വളരെ ഭീകരമായ മര്‍ദ്ദനമാണ് ജൂനിയര്‍ ട്രയിനികള്‍ എന്നു തോന്നിക്കുന്നവര്‍ സീനിയേഴ്‌സില്‍ നിന്നും ഏറ്റുവാങ്ങുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ ഏതു ക്യാമ്പിലാണെന്നുള്ളത് വ്യക്തമല്ല. മര്‍ദ്ദനത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു ആവശ്യപ്പെട്ടാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

Read More >>