എസ്എന്‍സി ലാവ്‌ലിന്‍കേസ് ഇന്ന് ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചില്‍; പിണറായിക്കു വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍

കേസ് ഇന്ന് പരിഗണിക്കുന്നത് ജസ്റ്റിസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണ്. പിണറായിക്കായി ഹാജരാകുന്നത് അഡ്വ. എംകെ ദാമോദരനാണ്. നേരത്തേ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

എസ്എന്‍സി ലാവ്‌ലിന്‍കേസ് ഇന്ന് ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചില്‍; പിണറായിക്കു വേണ്ടി ഹാജരാകുന്നത് എംകെ ദാമോദരന്‍

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ അന്തിമവാദം നവംബര്‍ 29ന് നടത്താനായിരുന്നു തീരുമാനമെങ്കിലും സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. സിബിഐ അന്തിമവാദം തുടങ്ങാന്‍ തയ്യാറാണെന്നു അറിയിച്ചതിന്റെ സടിസ്ഥാനത്തിലാണ് കേസ് ഇപ്പോള്‍ പരിഗണിക്കുന്നത്.

കേസ് ഇന്ന് പരിഗണിക്കുന്നത് ജസ്റ്റിസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണ്. പിണറായിക്കായി ഹാജരാകുന്നത് അഡ്വ. എംകെ ദാമോദരനാണ്. നേരത്തേ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നകാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Read More >>