ലാവ്‌ലിന്‍ കേസ്: കീഴ്‌ക്കോടതി ഉത്തരവിനെതിരായ സിബിഐ ഹരജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി

2017 ജനുവരി നാലു മുതല്‍ 12 വരെയാവും കേസില്‍ കോടതി വാദം കേള്‍ക്കുക. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ സിബിഐ റിവിഷന്‍ ഹരജി നല്‍കിയത്.

ലാവ്‌ലിന്‍ കേസ്: കീഴ്‌ക്കോടതി ഉത്തരവിനെതിരായ സിബിഐ ഹരജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹരജി വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയിലേക്കാണ് വാദം മാറ്റിയത്. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹരജി.

2017 ജനുവരി നാലു മുതല്‍ 12 വരെയാവും കേസില്‍ കോടതി വാദം കേള്‍ക്കുക. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ സിബിഐ റിവിഷന്‍ ഹരജി നല്‍കിയത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായാണ് വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനികളുമായി കരാറുണ്ടാക്കിയത്. ഇതുവഴി ഖജനാവിന് 374 കോടി നഷ്ടമുണ്ടായെന്നാണ് സിബിഐ കേസ്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്ന സിബിഐ ഇതു ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി അവരെ വിട്ടയച്ചതെന്നും പറയുന്നു. 2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി കീഴ്‌ക്കോടതി ഉത്തരവിട്ടത്.

Read More >>