കുട്ടികളില്‍ രാജ്യസ്നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍

ഇതോടൊപ്പം സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നതും കുട്ടികളെ കൊണ്ട് ദേശീയഗാനം ചൊല്ലിക്കുന്നതും നിര്‍ബന്ധമാക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ധാര്‍മികതയുടെയും ദേശസ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇതെന്നാണ് വാദം

കുട്ടികളില്‍ രാജ്യസ്നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്. സെന്‍ട്രല്‍ അഡൈ്വസറി
ബോര്‍ഡ് ഓഫ് എഡ്യുക്കേഷനോടാണ് കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഘടകമാണ് സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍.

ഇതോടൊപ്പം സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നതും കുട്ടികളെ കൊണ്ട് ദേശീയഗാനം ചൊല്ലിക്കുന്നതും നിര്‍ബന്ധമാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. ധാര്‍മികതയുടെയും ദേശസ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇതെന്നാണ് വാദം. സൈന്യത്തെ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ സ്‌കൂളുകള്‍ തുടങ്ങണമെന്നും ദേശീയനേതാക്കളുടെ ചരിത്രങ്ങള്‍ പുസ്തകങ്ങളിലൂടെ കൂടുതലായി പഠിപ്പിക്കണമെന്നുമാണ് കേന്ദ്രമന്ത്രിമാരുടെ മറ്റൊരു ആവശ്യം.

കേന്ദ്രമന്ത്രിമാര്‍ക്കു പുറമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഇത്തരം നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളേക്കാള്‍ കൂടുതല്‍ സൈനിക സ്‌കൂളുകള്‍ നിര്‍മിക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷിയുടെ ആവശ്യം.

Read More >>