തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കം; ക്രിസ്മസ് സിനിമാ റിലീസുകള്‍ മാറ്റിവച്ചു

ക്രിസ്മസിനു പുറത്തിറക്കാനിരുന്ന സിനിമകളുടെ റിലീസിങ് ആണു മാറ്റിവച്ചത്. നിര്‍മാതാക്കളും തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ പ്രമുഖ താരങ്ങളുടെയടക്കം സിനിമകളുടെ റിലീസിങ് ആണ് അനിശ്ചിതത്വത്തിലായത്.

തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കം; ക്രിസ്മസ് സിനിമാ റിലീസുകള്‍ മാറ്റിവച്ചു

സിനിമകളുടെ പ്രദര്‍ശനത്തിനുള്ള തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ റിലീസുകള്‍ മാറ്റിവച്ചു. ക്രിസ്മസിനു പുറത്തിറക്കാനിരുന്ന സിനിമകളുടെ റിലീസിങ് ആണു മാറ്റിവച്ചത്. നിര്‍മാതാക്കളും തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ പ്രമുഖ താരങ്ങളുടെ സിനിമകളുടെ റിലീസിങ് ആണ് അനിശ്ചിതത്വത്തിലായത്.

നിലവില്‍ ടിക്കറ്റിന്റെ 40 ശതമാനം തുകയാണ് ഒരു സിനിമയുടെ പ്രദര്‍ശനത്തിന് തീയേറ്ററുകള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ അടക്കം 60 ശതമാനം തുക നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാനാവില്ലെന്ന് ഉടമകള്‍ നിലപാടെടുക്കുകയായിരുന്നു. 50 ശതമാനം തുക നല്‍കാമെന്നാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തയ്യാറായില്ല.


ഇക്കാര്യത്തിൽ ഒരു തീരുമാനമാകാതെ പുതിയ സിനിമകളുടെ നിർമാണവും റിലീസും അനശ്ചിചകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർമാതാക്കളുടെ തീരുമാനം. ഈ മാസം 16 മുതൽ സമരം ആരംഭിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. തിയറ്റർ ഉടമകളുടേത്  ഏകാധിപത്യപരമായ നിലപാടാണെന്ന് നിർമ്മാതാക്കൾ ആരോപിച്ചു.

മോഹന്‍ലാലിന്റെ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', ദുര്‍ഖര്‍ സല്‍മാന്റെ 'ജോമോന്റെ സുവിശേഷങ്ങള്‍', ജയസൂര്യയുടെ 'ഫുക്രി', പ്രഥ്വിരാജിന്റെ 'എസ്ര'എന്നീ സിനിമകളുടെ റിലീസിങ് ആണ് മുടങ്ങിയത്.

Read More >>