ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു; കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയപ്പെട്ടെന്ന് ശരത് പവാര്‍

ശസ്ത്രക്രിയ വിജയകരമായി നടന്നു എന്നാല്‍ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉണ്ടായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു; കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയപ്പെട്ടെന്ന് ശരത് പവാര്‍

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരത് പവാര്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി നടന്നു എന്നാല്‍ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉണ്ടായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കള്ളപ്പണക്കാരെ പിടികൂടുന്നതിനും സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാകുന്നതിനും വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടിയെന്നുള്ളത് സത്യമായിരുന്നു. പക്ഷേ തീരുമാനം നടപ്പിലാക്കിയതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>