ഒന്നരക്കോടി മാറ്റി നൽകി; മുതിര്‍ന്ന റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റിസര്‍വ്വ് ബാങ്കിലെ സീനിയര്‍ സെപ്ഷ്യല്‍ അസിസ്റ്റന്റ് കെ മിഖായേലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു കണക്കില്‍പ്പെടാത്ത 16 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും സിബിഐ സംഘം പിടിച്ചെടുത്തു. മിഖായേലിനൊപ്പം മറ്റു രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒന്നരക്കോടി മാറ്റി നൽകി; മുതിര്‍ന്ന റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബംഗളുരു: കര്‍ണാടകയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന റിസര്‍വ്വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റിസര്‍വ്വ് ബാങ്കിലെ സീനിയര്‍ സെപ്ഷ്യല്‍ അസിസ്റ്റന്റ് കെ മിഖായേലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു കണക്കില്‍പ്പെടാത്ത 16 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും സിബിഐ സംഘം പിടിച്ചെടുത്തു. മിഖായേലിനൊപ്പം മറ്റു രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

1.51 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന കേസിലാണ് അറസ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ വഴിയാണ് ഇയാള്‍ കള്ളപ്പണം ശ്രമിച്ചതെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.


ഇന്നലെ 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. ഇതോടൊപ്പം, കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ഏഴ് ഇടനിലക്കാരെയും സംഘം അറസ്റ്റ് ചെയ്തിരുന്നു. പണം മാറ്റിവാങ്ങാനെന്ന വ്യാജേനയാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടിയത്. 15 മുതൽ 35 ശതമാനം വരെ കമ്മീഷനീടാക്കിയാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചുനൽകിയത്.

കര്‍ണാടകയില്‍ ഈമാസം 10ന് 5.70 കോടിയുടെ പുതിയ 2000 രൂപയുടെ നോട്ടുകളുമായി ജെഡിഎസ് നേതാവായ കെ സി വീരേന്ദ്രന്‍ അറസ്റ്റിലായിരുന്നു. ബംഗളുരു സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

Read More >>