കലയെ കാണുന്നതും അശ്ലീലം നിറച്ച്: ജയ്പൂര്‍ ആര്‍ട് സമിറ്റില്‍ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

ജയ്പൂര്‍ ആര്‍ട് സമ്മിറ്റില്‍ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ച് രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സഭ്യതയ്ക്കു നിരക്കാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച പ്രദര്‍ശന വേദിയിലെത്തിയ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ പെയിന്റിംഗുകള്‍ നശിപ്പിക്കുകയും ചിത്രകാരന്‍മാരെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും ചെയ്തു

കലയെ കാണുന്നതും അശ്ലീലം നിറച്ച്: ജയ്പൂര്‍ ആര്‍ട് സമിറ്റില്‍ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

ജയ്പൂര്‍ ആര്‍ട് സമ്മിറ്റില്‍ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ച് രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സഭ്യതയ്ക്കു നിരക്കാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച പ്രദര്‍ശന വേദിയിലെത്തിയ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ പെയിന്റിംഗുകള്‍ നശിപ്പിക്കുകയും ചിത്രകാരന്‍മാരെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും ചെയ്തു. അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ അക്രമത്തിനു മുതിര്‍ന്നതെന്നായിരുന്നു പോലീസ് ഭാഷ്യം.


അക്രമം നടത്തിയവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ലാല്‍ സേന എന്ന പ്രാദേശിക സംഘടനാ പ്രവര്‍ത്തക ഹേമലത ശര്‍മ്മയും രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകരുമാണ് അര്‍ദ്ധനഗ്‌ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ലാല്‍സേനയുടെ പ്രസിഡന്റായ ഹേമലത ശര്‍മ്മ അക്രമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അര്‍ദ്ധനഗ്നചിത്രം ഉണ്ടെന്ന് ആരോപിച്ച് ഒരു പെയിന്റിംഗ് അക്രമികള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു.

https://www.youtube.com/watch?v=gCvsEHta74c

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതിനെ കലയെന്ന് വിളിക്കാന്‍ കഴിയുമോയെന്നും ഹേമലത ചോദിക്കുന്നു. നേരത്തെ ആമിര്‍ ഖാന്‍ നായകനായ രാജ്കുമാര്‍ ഹിരാനി ചിത്രം പികെയ്ക്കെതിരെയും രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് ആക്രമണവുമായി രംഗത്തെത്തിയിരുന്നു. നേരത്തെയും ആര്‍ട് ഫെസ്റ്റിവെലുകള്‍ക്കും എക്സിബിഷനുകള്‍ക്കും കലാകാരന്മാരുടെ വീടിന് നേരെയുമെല്ലാം ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ മറവില്‍ നഗ്നത പ്രകടപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ചിന്റെ നിലപാട്. ആര്‍ട്ട് ഗ്യാലറിയ്‌ക്കെതിരെ നടന്ന അക്രമം അപലപനീയമാണെന്നും താലിബാനിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇത്തരം സംഘടനകളെന്നും സംഘാടകര്‍ പ്രതികരിച്ചു.