ഇൻഷുറൻസ് ഇല്ലാതെ കാറോടിച്ച ട്രാൻസ്‌പോർട്ട് മന്ത്രി സ്കോട്ലൻഡിൽ 'മാതൃകയായി'

യുകെ വാഹന നിയമമനുസരിച്ച് വാഹനങ്ങൾക്ക് ഡ്രൈവറുടെ പേരിലാണ് ഇൻഷുറൻസ് എടുക്കുക. പ്രധാന ഡ്രൈവറോടോപ്പം ആ വണ്ടി ഓടിക്കുവാൻ അനുമതിയുള്ള ആളുകളുടെ പേരും ചേർക്കാം. കോംപ്രഹെൻസീവ് ഇൻഷുറൻസുള്ള പ്രധാന ഡ്രൈവർക്കു മറ്റാർക്കെങ്കിലും ഇൻഷുറൻസ് ഉള്ള കാർ അവശ്യഘട്ടത്തിൽ ഓടിക്കുവാൻ സ്വന്തം പേരിലുള്ള ഇൻഷുറൻസ് സാധാരണ അനുമതി നൽകാറുണ്ട് (ഇത് തേഡ് പാർട്ടി കവർ മാത്രമേ നൽകൂ). മന്ത്രി ഹംസ യൂസഫ് ഈ പ്രതീക്ഷയിലാണ് സുഹൃത്തിന്റെ കാറോടിച്ചത്.

ഇൻഷുറൻസ് ഇല്ലാതെ കാറോടിച്ച ട്രാൻസ്‌പോർട്ട് മന്ത്രി സ്കോട്ലൻഡിൽ

യു കെയിലെ സ്കോട്ലൻഡിന്റെ പ്രാദേശിക സർക്കാരിന്റെ ട്രാൻസ്‌പോർട് മന്ത്രി ഹംസ യൂസഫ് മതിയായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ കാറോടിച്ചു പുലിവാലു പിടിച്ചു. സ്‌കോട്ടിഷ് ഹൈലാൻഡ്സിൽ നിന്ന് സുഹൃത്തിന്റെ കാറോടിച്ചു ഗ്ലാസ്‌ഗോയിലേക്കു മടങ്ങവെയാണ് പതിവ് പരിശോധനകൾ നടത്തി വന്നിരുന്ന പോലീസ് ഹംസ യൂസഫിനെ തടഞ്ഞത്.

യുകെ വാഹന നിയമമനുസരിച്ച് വാഹനങ്ങൾക്ക് ഡ്രൈവറുടെ പേരിലാണ് ഇൻഷുറൻസ് എടുക്കുക. പ്രധാന ഡ്രൈവറോടോപ്പം ആ വണ്ടി ഓടിക്കുവാൻ അനുമതിയുള്ള ആളുകളുടെ പേരും ചേർക്കാം. കോംപ്രഹെൻസീവ് ഇൻഷുറൻസുള്ള പ്രധാന ഡ്രൈവർക്കു മറ്റാർക്കെങ്കിലും ഇൻഷുറൻസ് ഉള്ള കാർ അവശ്യഘട്ടത്തിൽ ഓടിക്കുവാൻ സ്വന്തം പേരിലുള്ള ഇൻഷുറൻസ് സാധാരണ അനുമതി നൽകാറുണ്ട് (ഇത് തേഡ് പാർട്ടി കവർ മാത്രമേ നൽകൂ). മന്ത്രി ഹംസ യൂസഫ് ഈ പ്രതീക്ഷയിലാണ് സുഹൃത്തിന്റെ കാറോടിച്ചത്.

എന്നാൽ പ്രധാന ഡ്രൈവറിന്റെ അനുമതിയോടെ ഓടിക്കുവാൻ കഴിയുന്ന നെയിംഡ് ഡ്രൈവർ മാത്രമാണ് താനെന്നു മറന്നു പോയതാണ് പ്രശ്നത്തിന് കാരണമെന്നും, ഇൻഷുറൻസ് സംബന്ധിച്ച് ചെറിയ സംശയമെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാറോടിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ കേസിനോട് ബന്ധപ്പെട്ടു എന്ത് ശിക്ഷ തന്നാലും സ്വീകരിക്കുമെന്നും, ഈ സംഭവം മറ്റുള്ളവർക്കും ഒരു പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

'സ്‌കോട് റെയിൽ' എന്ന സ്‌കോട്ടിഷ് റെയിൽവേയുടെ കോൺട്രാക്ട് കഴിഞ്ഞ വർഷം ഡച്ച് കമ്പനിയായ അബേലിയോക്ക് നൽകിയതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ പഴി കേട്ടു കൊണ്ടിരിക്കവെ ഡിസംബർ 2നു നടന്ന ഈ സംഭവം ഇരുട്ടടിയായിരിക്കുകയാണ് മന്ത്രി ഹംസക്ക്.

Story by